ഓഫീസിന്റെ പേര് (in English) : KERALA ARMED POLICE VI BATTALION
ഓഫീസിന്റെ പേര് (in Malayalam) : കേരള സായുധ സേന ആറാം ബറ്റാലിയൻ
വകുപ്പ് : പോലീസ്
വിലാസം : കമാണ്ടന്റ്, കെ എ പി ആറാം ബറ്റാലിയൻ, വളയം, കല്ലുനിര പോസ്റ്റ്, കോഴിക്കോട് 673517
ഫോണ്‍ നമ്പര്‍: 0496 2998900
ഓഫീസ് സ്ഥിതി ചെയ്യുന്ന ജില്ല : കോഴിക്കോട്
ഇ-മെയിൽ : cmdtkap6.pol@kerala.gov.in
മൊബൈല്‍ നമ്പര്‍: 9497939564

ബറ്റാലിയന്റെ ചരിത്രം

 

കേരള പോലീസിന് കീഴിലുള്ള എല്ലാ ബറ്റാലിയനുകളുടെയും മേല്‍നോട്ടം നിര്‍വഹിച്ചുവരുന്ന ആംഡ് പോലീസ് ബറ്റാലിയന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന 11 ബറ്റാലിയനുകളില്‍ 8 എണ്ണം ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ടവയും കേരളത്തിലെ 19 പോലീസ് ജില്ലകളുടെ ഫീഡര്‍ യൂണിറ്റുകളുമാണ്. അടിയന്തിര സാഹചര്യങ്ങള്‍ സംജാതമാകുന്ന അവസരത്തില്‍ ക്രമസമാധാനപരിപാലനം നിര്‍വഹിക്കുന്നതിന് പ്രസ്തുത 8 ബറ്റാലിയനുകള്‍ക്ക് സാധ്യമാകാതെ വരുന്ന സാഹചര്യത്തിലും വളരുന്ന നഗരവത്കരണം, വര്‍ധിക്കുന്ന ജനസംഖ്യ, ആസൂത്രിത കുറ്റകൃത്യങ്ങളുടെ ആവിര്‍ഭാവം, തീവ്രവാദ/ഭീകര/കലാപ സംഘടനകള്‍ എന്നിവയില്‍നിന്നുള്ള ഭീഷണി തുടങ്ങിയവ കേരള പോലീസിന്റെ ക്രമസമാധാനപാലനത്തിന് വെല്ലുവിളി കൂട്ടുന്ന സാഹചര്യം പരിഗണിച്ചും കേരള പോലീസ് സേനയുടെ അംഗബലം വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായതിനാല്‍ വടക്കന്‍ കേരളത്തിലെ ക്രമസമാധാന പരിപാലനത്തിന് കോഴിക്കോട് ജില്ലയില്‍ 25.02.2021 ലെ G.O. (Ms). 66/2021/ആഭ്യന്തരം നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കെ എ പി VI ബറ്റാലിയന്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കുകയും തുടക്കത്തില്‍ 113 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. അതനുസരിച്ച്, 26.04.2021 മുതല്‍ നിലമ്പൂര്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ ബറ്റാലിയന്‍ പ്രവര്‍ത്തനം ആരംഭിക്കുകയും കെ എ പി VI ബറ്റാലിയന്റെ അധിക ചുമതല MSP കമാന്‍ഡന്റിന് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഈ ബറ്റാലിയന്റെ ആസ്ഥാനം കോഴിക്കോട് റൂറല്‍ ജില്ലയിലെ വളയം പഞ്ചായത്തില്‍ കോഴിക്കോട് റൂറല്‍ ഡി പി സി യുടെ അധീനതയിലുള്ള 2.97 ഏക്കര്‍ സ്ഥലത്ത് (2 പ്ലോട്ടുകള്‍) 3600 ചതുരശ്ര അടിയുള്ള ഒരു ഇരുനില കെട്ടിടത്തിലേക്ക് മാറ്റുകയും കെ എ പി IV ബറ്റാലിയന്‍ കമാണ്ടന്റിന് കെ എ പി VI ബറ്റാലിയന്റെ അധിക ചുമതല നല്‍കുകയും ചെയ്തു. ഇപ്പോള്‍ ശ്രീ. രാജേഷ് കുമാര്‍ ഐ പി എസ് കെ എ പി VI ബറ്റാലിയന്റെ അധിക ചുമതല വഹിക്കുന്നു. ഈ ബറ്റാലിയന്‍ ഇപ്പോള്‍ പരിമിതമായ അടിസ്ഥാന സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ബറ്റാലിയന്‍ ഓഫീസ്, കമ്പനി ഓഫീസ്, ക്യു എം, ബി ടി ഒ ഓഫീസുകളും മെസ്, പോലീസ് ബാരക്ക് എന്നിവയും ഈ ഇരുനില കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബറ്റാലിയന്‍ സ്ഥിരമായ ആസ്ഥാനം നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

Last updated on Friday 20th of February 2026 PM