കേരള പോലീസ് നടത്തിയിരുന്ന ഭാഗ്യമാല ലോട്ടറി നൽകിയ വായ്പ ഉപയോഗിച്ചാണ് കേരള പോലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ചത്. 15-03-1982 മുതൽ കൊച്ചി ആസ്ഥാനമായി കേരള പോലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിക്കാൻ തുടങ്ങി. 1982 ൽ 26 അംഗങ്ങൾ മാത്രമുള്ള സൊസൈറ്റി 2003 ആയപ്പോഴേക്കും സൊസൈറ്റിയിൽ 33,000 അംഗങ്ങളും പ്രവർത്തന മൂലധനം 3.4 കോടിയിലധികം രൂപയും ആയി ഉയർന്നു. സൊസൈറ്റി വിവിധ നിക്ഷേപ പദ്ധതികൾ അവതരിപ്പിക്കുകയും ഏകദേശം 10 കോടി രൂപ നിക്ഷേപം സൊസൈറ്റി ശേഖരിക്കുകയും ചെയ്തു. ഭവനവായ്പ, ഭവന പരിപാലന വായ്പ, തവണ വായ്പ, ഇൻഷുറൻസ് പദ്ധതി തുടങ്ങിയ വിവിധ വായ്പാ സൗകര്യങ്ങൾ അംഗങ്ങൾക്ക് ലഭ്യമാണ്. സൊസൈറ്റി വിവിധ വായ്പാ പദ്ധതികൾ പ്രകാരം 30 കോടിയിലധികം രൂപ വിതരണം ചെയ്തു. കേരള പോലീസ് നേതാക്കളുടെ ദീഘദൃഷ്ടിയുടെയും മാനേജ്മെൻറ് ശേഷിയുടെയും മികച്ച ഉദാഹരണമാണ് കെപിഎച്ച്സിഎസ്. ശ്രീ കെ ജെ ജോസഫ് ഐപിഎസ്, ശ്രീ ആർ എൻ രവി ഐപിഎസ്, ശ്രീ ജേക്കബ് പുന്നൂസ് ഐപിഎസ് തുടങ്ങിയ നിരവധി ഉദ്യോഗസ്ഥർ ഈ സംഘടനയെ പോലീസ് ക്ഷേമത്തിനുള്ള ഒരു ഇടമാക്കി മാറ്റി.