സദ്ഭാവന

11-06-2006 ൽ അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണൻ, അപ്പോഴത്തെ സംസ്ഥാന പോലീസ് മേധാവി ആയിരുന്ന ശ്രീ.രമൺ ശ്രീവാസ്തവ ഐ.പി.എസ് ന്റെ സാന്നിദ്ധ്യത്തിൽ പോലീസ് ട്രെയിനിംഗ് കോളേജിൽ ഉദ്ഘാടനം നിർവ്വഹിച്ച PT കോം എന്ന കെട്ടിടം 2006 മുതൽ 2020 വരെ ഒരു ഗസ്റ്റ് ഹൗസ് ആയി പ്രവർത്തിച്ചു വരികയായിരുന്നു.

2019 ൽ പോലീസ് ട്രെയിനിംഗ് കോളേജിൽ ഒരു ഗസ്റ്റ് ഹൗസ് പണികഴിപ്പിച്ചതിനെ തുടർന്ന് ഈ PT കോം എന്ന കെട്ടിടം നവീകരിക്കുകയും 'സദ്ഭാവന' എന്ന പേരിൽ ഉന്നത ഉദ്യോഗസ്ഥർക്കായി താത്ക്കാലിക മന്ദിരമാക്കി നാമകരണം ചെയ്യുകയും ചെയ്തു. ഈ കെട്ടിടം ഡൊമസ്റ്റിക് കോൺഫ്ലിക്റ്റ് റെസല്യൂഷൻ സെന്റർ ആയും പ്രവർത്തിക്കുന്നു.

Last updated on Saturday 5th of February 2022 AM