ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർ അവശ്യം അറിഞ്ഞിരിക്കേണ്ടതും പരിപാലിക്കേണ്ടതുമായ നിയമങ്ങളും വസ്തുതകളും
 
- MV Act 129 വകുപ്പിൽ  പറയുന്നവിധത്തിൽ  ഇരുചക്ര വാഹനം ഓടിക്കുന്നവർ നിർബന്ധമായും തലയ്ക്കുള്ള കവചമായ ഹെൽമെറ്റ്  ചിൻ സ്ട്രാപ്പിട്ടു ധരിക്കേണ്ടതാണ്. അതുവഴി തലയ്ക്കുള്ള ആഘാതം ഗണ്യമായി കുറയ്ക്കാവുന്നതാണ്. അറിയുക ഹെല്മെറ്റിനുള്ളിലെ EPS ഫോം ആഘാതം തലയിൽ എത്തുന്നത് കുറയ്ക്കും. അതിനാൽ ഗുണനിലവാരമുള്ള (ISO Mark) ഹെൽമെറ്റ്  മാത്രം ധരിക്കുക.
- റോഡിന്റെ ഇടതുവശം ചേർന്ന്  വാഹനം ഓടിക്കുക. ഇന്ന് കേരളത്തിൽ  കൂടുതൽ പേരും  അപകടത്തിൽ  പെടുന്നത് ഇടതുവശത്ത് കൂടി മറികടക്കുമ്പോഴാണ്. അതിനാൽ  മറ്റു വാഹനങ്ങളെ മറികടക്കുമ്പോൾ അവയുടെ വലത്തുവശത്തുകൂടി മാത്രം അങ്ങനെ ചെയ്യുക.
- മറ്റു വാഹനങ്ങളുടെ ശ്രദ്ധ വേണ്ടത്ര ലഭിക്കാത്ത വാഹനമായതിനാൽ നിങ്ങളുടെ വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ, മറ്റു വാഹനങ്ങളെ മറികടക്കുന്നതിനോ, നിർത്തുന്നതിനോ  അല്പം മുൻപു തന്നെ  സിഗ്നൽ  കൊടുക്കുകയും പുറകിൽ നിന്നും വരുന്ന വാഹനങ്ങളും എതിരെവരുന്ന വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം അപകടം ഉണ്ടാവില്ല എന്നുറപ്പായ ശേഷം മാത്രം വശങ്ങളിലേക്ക് തിരിയുകയോ ഓവർടേക്ക്  ചെയ്യുകയോ നിർത്തുകയോ  ചെയ്യുക. മറ്റു വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് നിങ്ങൾ  നൽകുന്ന  മുന്നറിയിപ്പ് അനുസരിച്ച് പ്രതികരിക്കാൻ  സമയം നൽകണം . Right turn ചെയ്യുമ്പോഴും U turn ചെയ്യുമ്പോഴും വളരെയധികം അപകടസാധ്യത ഉണ്ട് എന്ന കാര്യം എപ്പോഴും ഓർക്കുക .
- മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ ദൂരം പാലിക്കുക. വാഹനത്തിന്റെ പുറകിൽ ഇരിക്കുന്ന വ്യക്തിയുമായി കൈകാലുകൾ നിവർത്തിയുള്ള  സംസാരത്തിൽ ഏർപ്പെടാതിരിക്കുക, കൈകാലുകൾ നിവർത്തുന്നതു   സിഗ്നൽ  ആയി കണക്കാക്കാനുള്ള  സാധ്യത ഉണ്ടെന്നു ഓർക്കുക. യാതൊരു കാരണവശാലും പിന്നിലെ യാത്രികൻ കൈകൊണ്ടു സിഗ്നൽ കാണിക്കാൻ  പാടുള്ളതല്ല.
- വളവുകളിലും കവലകളിലും റോഡിന്റെ മുൻഭാഗം കാണുവാൻ പാടില്ലാതെ ഇരിക്കുമ്പോഴും മറ്റു വാഹനങ്ങളെ മറികടക്കരുത് .
- മറ്റു വാഹനങ്ങൾ  നമ്മുടെ വാഹനത്തെ മറികടക്കുമ്പോൾ  നമ്മുടെ വാഹനത്തിന്റെ സ്പീഡ് കുറക്കുകയും ശരിയായ രീതിയിൽ  മറ്റു വാഹനത്തിനു മറികടക്കുവാൻ  സൗകര്യം ഉണ്ടാക്കുകയും ചെയ്യുക.
- മെയിന്റോഡിലേക്ക് കയറുമ്പോൾ ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടും പിന്നീടു വലത്തോട്ടും നോക്കി മെയിൻ റോഡിൽ കൂടി വരുന്ന വാഹനങ്ങൾക്ക് മുൻഗണന  കൊടുത്തുകൊണ്ട് മാത്രം പ്രവേശിക്കുക.
- അപ്രതീക്ഷിതമായ അപകട സാധ്യതപോലും മുൻകൂട്ടികണ്ടു പ്രതിരോധാധിഷ്ട്ടിധമായി വേണം വാഹനം ഓടിക്കുവാൻ.  (ഉദാ : ഇടവഴിയിൽ  നിന്ന് മറ്റു വാഹനങ്ങളും സൈക്കിളുകളും വഴിയാത്രക്കാരും അലഞ്ഞു നടക്കുന്ന മൃഗങ്ങളും നമ്മുടെ വാഹനത്തിന്റെ മുൻപിൽ പെട്ടെന്ന് എത്തിപ്പെടാൻ ഇടയുണ്ടെന്ന് എപ്പോഴും ഓർക്കുക .)
- തിരുവുകളിൽ എത്തുന്നതിനു മുൻപേ സ്പീഡ് കുറച്ചു കൃത്യമായ ഗിയറിൽ  മിതമായ Acceleration ൽ  മാത്രം തിരിവുകൾ  എടുക്കുക.
- ഇരുചക്രവാഹനങ്ങൾക്ക് പോകാവുന്ന പരമാവധി വേഗത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കരികെ  30 കിലോമീറ്റർ , Ghat roads 45 കിലോമീറ്റർ , കോർപറേഷൻ / മുൻസിപ്പാലിറ്റി ഏരിയ 50 കിലോമീറ്റർ , N.H 60 കിലോമീറ്റർ , S.H 50 കിലോമീറ്റർ , നാലുവരിപ്പാത 70 കിലോമീറ്റർ , മറ്റു സ്ഥലങ്ങളിൽ  50കിലോമീറ്റർ .
- ബ്രേക്ക് ചെയ്&zwnjതാൽ നിർത്താവുന്ന ദൂരം സ്പീഡ് കൂടുമ്പോൾ  കൂടുമെന്നും, ചാറ്റൽ മഴയോ , ഓയിലോ, ചെളിയോ ഉള്ളപ്പോൾ ഈ ദൂരം സാധാരണ വേണ്ടിവരുന്ന ദൂരത്തിന്റെ ഇരട്ടിയിൽ കൂടുതൽ വരുമെന്നും അറിഞ്ഞിരിക്കേണ്ടതാണ്.
- മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിൽ ആയിരിക്കുമ്പോഴും കൂടുതൽ തളർച്ച  ഉള്ളപോഴും ഉറക്കം വരുമ്പോഴും വാഹനം ഓടിക്കരുത്.
- എല്ലാ ദിവസവും വാഹന ഉപയോഗം തുടങ്ങുന്നതിനു മുൻപ്  ടയറുകളും ഹോണുകളും ലൈറ്റുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും  , കാര്യക്ഷമമാണെന്നും താങ്കൾ  ഉറപ്പുവരുത്തേണ്ടതാണ്.
- ബ്രേക്ക്, ടയർ , ലൈറ്റ് മുതലായ ഭാഗങ്ങൾ തൃപ്തികരമായി പ്രവർത്തിക്കാതിരിക്കുമ്പോൾ  വാഹനം തുടർന്ന് ഓടിക്കുവാൻ പാടില്ല.
- ഇടുങ്ങിയ പാലങ്ങൾ, കവലകൾ  സീബ്ര ക്രോസിങ്ങുകൾ എന്നിവിടങ്ങളിൽ ഓവർടേക്ക് ചെയ്യരുത്. കാല്നടയാത്രക്കാർക്കു  റോഡ് മുറിച്ചു കടക്കുവാൻ അവസരം നൽകണം.
- വാഹനത്തിന്റെ വേഗപരിധി പാലിക്കുക. ഒരു കാരണവശാലും മൊബൈൽ ഫോണിൽ  സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കരുത്.
- റോഡിലുള്ള ഗട്ടറുകളുടെ ഇടതുവശത്തുകൂടി മാത്രം സഞ്ചരിക്കുക.
 
- മത്സര ഓട്ടം ഒഴിവാകുകയും നിങ്ങളുടെയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും സുരക്ഷിതത്വത്തിന് മുൻഗണന നൽകുകയും ചെയ്യുക.
- രാത്രിയില്&zwj വാഹനങ്ങള്&zwj ഓടിക്കുമ്പോള്&zwj ഇരുണ്ട നിറത്തിലുള്ള ഹെല്&zwjമെറ്റ് ഉപയോഗിക്കാതിരികുക. ഇരുണ്ട വസ്ത്രങ്ങളും ഉപയോഗിക്കാതിരിക്കുക. Reflector കള്&zwj ശരിയായി പ്രവര്&zwjത്തിക്കുന്നുവെന്ന് ഉറപ്പാക്കുക.
 
- ട്രാഫിക് പോലീസിന്റെ സിഗ്&zwnjനലുകളും മറ്റു ട്രാഫിക് അടയാളങ്ങളും അനുസരിക്കുക.വാഹനം ഓടിക്കുമ്പോള്&zwj ഓടിക്കുന്നയാളുടെ ഡ്രൈവിംഗ് ലൈസന്&zwnjസും വാഹനത്തിന്റെ രേഖകളും കൈവശം സൂക്ഷിക്കുക.
 
- ഈ നിര്&zwjദേശങ്ങള്&zwj അനുസരിക്കുന്നത് താങ്കളുടെയും താങ്കളുടെ കുടുംബത്തെയും സമൂഹത്തെയും ദുരന്ദങ്ങളില്&zwj നിന്നും ഒഴിവാക്കാന്&zwj സഹായിക്കും. നിങ്ങളുടെ സുരക്ഷയാണ് ഗതാഗത നിയമ നടപടികളിലൂടെ ലക്ഷ്യമാക്കുന്നത് . സ്വയം മനസ്സിലാക്കി സ്വയമേവ ഗതാഗത നിയമങ്ങള്&zwj പാലിക്കുന്നതാണ് ഏറ്റവും ഉത്തമം.
 
- സുഹൃത്തേ താങ്കള്&zwj ഇപ്പോള്&zwj സുരക്ഷിതനാണ്. താങ്കളുടെ കുടുംബത്തിനും ഈ നാടിനും താങ്കളെ ആവശ്യമുണ്ട്. അതിനാല്&zwj തന്നെ നിയമമനുസരിക്കൂ..........ദീര്&zwjഘായുസ്സായിരിക്കൂ.............