സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് (SSB)
       അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്(ഇന്റെലിജൻസ്)ന്റെ കീഴിലാണ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. നിലവിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കീഴിൽ നാല് വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. അവ 1. ഇന്റെലിജൻസ്, 2. ഇന്റേണൽ സെക്യൂരിറ്റി, 3. സെക്യൂരിറ്റി, 4. അഡ്മിനിസ്ട്രേഷൻ എന്നിവയാണ്. ഇന്റേണൽ സെക്യൂരിറ്റിയുടെ കീഴിൽ 1. എക്സ്ട്രിമിസ്റ്റ് സെൽ, 2. കമ്മ്യൂണൽ സെൽ, 3. ഓർഗനൈസ്ഡ് ക്രൈംസ് (ഐ എസ്), 4. ഡിജിറ്റൽ സർവ്വലൈൻസ് യൂണിറ്റ്(ഡി എസ് യു), 5. ഡിജിറ്റൽ സെക്യൂരിറ്റി ഡേറ്റാ ബാങ്ക്(ഡി എസ് ഡി ബി) എന്നിവയും സെക്യൂരിറ്റി വിംഗിൽ വി വി ഐ പി/വി ഐ പി സെക്യൂരിറ്റി ടീം, ബി ഡി ഡി എസ് വിംഗ്, ഫോറിനേഴ്സ് വിംഗ് കൂടാതെ പാസ്പോർട്ട് ആൻഡ് വെരിഫിക്കേഷൻ വിംഗും പ്രവർത്തിക്കുന്നു.
   ഹെഡ്ക്വാർട്ടേഴ്സ് എ ഡി ജി പി യുടെ കീഴിൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റെലിജൻസ്), ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (സെക്യൂരിറ്റി), ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റേണൽ സെക്യൂരിറ്റി), ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റെലിജൻസ്), കൂടാതെ 4 എസ് പി മാരും പ്രവർത്തി എടുത്തുവരുന്നു. എസ് പി മാരുടെ കീഴിൽ 4 റെഞ്ചുകളിലായി ഡി വൈ എസ് പിമാരുടെ കീഴിൽ 17 ഡിറ്റാച്ച്മെന്റുകൾ പ്രവർത്തിക്കുന്നു. ഇതിനുപുറമെ ഡി വൈ എസ് പിമാരുടെ കീഴിൽ 4 റെഞ്ചുകളിലായി ഇന്റേണൽ സെക്യൂരിറ്റി വിംഗും പ്രവർത്തിക്കുന്നു. 
    രഹസ്യ വിവരങ്ങൾ(ഇന്റെലിജൻസ്) ശേഖരിച്ച് അപഗ്രഥിച്ച് സ്പെഷ്യൽ റിപ്പോർട്ടുകളാക്കി ഗവണ്മെന്റിനെ യഥാസമയങ്ങളിൽ അറിയിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ നിക്ഷിപ്തമായിരിക്കുന്നു. സംസ്ഥാന ഗവണ്മെന്റിന്റെ കണ്ണും കാതുമായാണ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പ്രവർത്തിക്കുന്നത്.