മിനിസ്റ്റീരിയൽ സ്റ്റാഫ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമ ആവശ്യത്തിലേക്കായി ഒരു ഫണ്ട് രൂപികരിച്ചു. പോലീസ് ഇൻസ്പെക്ടർക്ക് താഴെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും മിനിസ്റ്റീരിയൽ സ്റ്റാഫുകൾക്കും ഈ ഫണ്ടിൽ അംഗമാകാൻ അർഹതയുണ്ട്. ബന്ധപ്പെട്ട ജില്ലാ മേധാവിയുടെ അധ്യക്ഷതയിൽ ഓരോ ജില്ലാ യൂണിറ്റിനും ഈ ഫണ്ട് ഉണ്ട്. അംഗങ്ങളിൽ നിന്നുള്ള പതിവ് സംഭാവന കൂടാതെ, സർക്കാർ ഗ്രാന്റും ലഭ്യമാണ്. കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ്, വൈദ്യസഹായം, ഗ്രാന്റ്, ലൈബ്രറി, സായാഹ്ന ട്യൂഷൻ, സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ ക്ഷേമ നടപടികൾ ടി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാം.