സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ

               കേരള പോലീസിന്റെ പബ്ലിക് റിലേഷന്സ് പ്രവര്ത്തനങ്ങള് കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ പൊതുജനങ്ങള്ക്കും മാധ്യമങ്ങള്ക്കും പോലീസില് നിന്ന് കൃത്യമായ വിവരങ്ങള് ലഭിക്കുന്നതിനുള്ള വേദിയായി പ്രവര്ത്തിക്കുന്നു.
     കേരള പോലീസിന്റെ പ്രവര്ത്തനവും സേവനവും സംബന്ധിച്ച വിവരങ്ങള്, പത്രക്കുറിപ്പുകള്, കണക്കുകള് എന്നീ മാര്ഗ്ഗങ്ങളിലൂടെ നവമാധ്യമങ്ങള്, ഓണ്ലൈൻ, ദൃശ്യശ്രാവ്യ മാധ്യമങ്ങള് എന്നിവ വഴി പൊതുജനത്തിൻ ലഭ്യമാക്കുകയാണ് സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ കടമ. സംസ്ഥാനത്തിൻ അകത്തും ദേശീയതലത്തിലുമുള്ള മാധ്യമപ്രവര്ത്തകര്ക്ക് മാത്രമല്ല, വിദേശ മാധ്യമപ്രവര്ത്തകര് പോലും കേരള പോലീസിനെ സംബന്ധിക്കുന്ന വിവരങ്ങള്ക്കായി സ്റ്റേറ്റ് പോലീസ് മീഡിയ സെന്റെറില് ബന്ധപ്പെടാറുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടേയും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റെറിന്റെയും ഫെയ്സ്ബുക്ക് പേജുകള്, ട്വിറ്റര്, ഇന്സ്റ്റഗ്രാം, യൂട്യൂബ് ചാനല് എന്നിവ പരിപാലിക്കുകയും അവയ്ക്ക് ആവശ്യമായ ഉള്ളടക്കം ലഭ്യമാക്കുകയും ലഘുചിത്രങ്ങള് ഉള്പ്പെടെയുള്ളവ നിര്മ്മിക്കുകയും ചെയ്യുന്ന ഈ ഓഫീസാണ്. പ്രമുഖ വാര്ത്താധിഷ്ഠിത ആപ്പ് ആയ ഡെയിലി ഹണ്ടിലും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഇപ്പോള് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്ക്കാറിന്റ ഇന്ഫര്മേഷൻ പബ്ലിക്കേഷൻ റിലേഷന്സ് വകുപ്പിലെ ഒരു ഡെപ്യൂട്ടി ഡയറക്ടറാണ് 9 അംഗ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റെറിന്റെ മേധാവി.

സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ പ്രധാന പ്രവര്ത്തനങ്ങള് താഴെ പറയുന്നവയാണ്

*  പോലീസിൻ വേണ്ടി പത്രക്കുറിപ്പുകള് പുറപ്പെടുവിക്കുക.
*  പോലീസ് പരിപാടികള്, ചടങ്ങുകള്, ക്യാമ്പയിൻ എന്നിവ സംബന്ധിച്ച്      മാധ്യമങ്ങള്ക്ക് വിവരം നല്കുകയും അത് റിപ്പോര്ട്ട് ചെയ്യുന്നതിൻ അവര്ക്ക് സൗകര്യം ഒരുക്കുകയും ചെയ്യുക.
*  സംസ്ഥാനതല പോലീസ് പരിപാടികള്ക്ക്  മാധ്യമസൗകര്യം ഒരുക്കുക.
* പോലീസ് ഡയറക്ടറി(കണക്ടിവിറ്റി പേജ്), പുസ്തകങ്ങള്, ലഘുലേഖകള് മുതലായവ നിര്മ്മിച്ച് പ്രചരിപ്പിക്കുക.
* സാമൂഹ്യമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് വിവിധ വിഷയങ്ങളെ അധികരിച്ച് ക്യാമ്പയിനുകളും ബോധവല്ക്കരണപരിപാടികളും നടത്തുക.
*  സംസ്ഥാന പോലീസ് മേധാവിയുടെയും പോലീസ് മീഡിയ സെന്റെറിന്റെയും ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുകയും ഉള്ളടക്കം നല്കുകയും ചെയ്യുക.

 

 

Last updated on Friday 19th of May 2023 PM