CIMS -മായി ബന്ധിപ്പിക്കൂ..... സുരക്ഷ ഉറപ്പിക്കൂ......

  • അത്യാധുനിക സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് ബാങ്കുകൾ. ട്രഷറികൾ, കറൻസി ചെസ്റ്റുകൾ, എ.ടി.എമ്മുകൾ, ജ്വല്ലറികൾ, സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾ, ഇടങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നു. താമസസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നു.
  • ഏതെങ്കിലും മോഷണ ശ്രമങ്ങൾ, അടിയന്തിര സാഹചര്യങ്ങൾ, തീപിടുത്തം പോലുള്ള ഘട്ടങ്ങളിൽ പോലീസ് ആസ്ഥാനത്തുള്ള CIMS കൺട്രോൾ റൂമിൽ അലാറം ലഭിക്കുന്നു.
  • കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥർ സംഭവം വിശകലനം ചെയ്യുകയും ഏറ്റവും അടുത്തുള്ള ബന്ധപ്പെട്ട പോലീസ്/ഫയർഫോഴ്സ്/ആംബുലൻസ് വിഭാഗത്തെ വിശദാംശങ്ങൾ അറിയിക്കുകയും ചെയ്യുന്നു. .
  • പോലീസ് സംഘം സംഭവസ്ഥലത്തെത്തി കുറ്റകൃത്യം തടയുകയും, അടിയന്തിര നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.
Kerala State Police

സമഗ്രമായ സുരക്ഷാ സംവിധാനമായ സെൻട്രൽ ഇൻട്രേഷൻ മോണിറ്ററിംഗ് സിസ്റ്റത്തിലേക്ക് സ്വാഗതം. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സംയോജനത്തിലൂടെ വസ്‌തുവകകളുടെ സുരക്ഷ വർധിപ്പിക്കാനും, മോഷണം തടയാനും ലക്ഷ്യമിട്ട് കെൽട്രോണുമായി സഹകരിച്ച് കേരള പോലീസ് ആരംഭിച്ച നൂതന പദ്ധതിയാണ് സെൻട്രൽ ഇൻട്രേഷൻ മോണിറ്ററിംഗ് സിസ്റ്റം (CIMS). ഈ സമഗ്രമായ സംവിധാനത്തിൽ, ഉപഭോക്തൃത പരിസരത്ത് സ്ഥാപിച്ചിട്ടുള്ള നുഴഞ്ഞു കയറ്റ സെൻസറുകൾ, ക്യാമറകൾ, ഇൻ്റർഫേസിംഗ്‌ യൂണിറ്റുകൾ എന്നിവ പോലീസ് ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന, 24 മണിക്കൂറും പ്രവർത്തിക്കുന്ന, സുസജ്ജമായ CIMS കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിരിക്കുന്നു. സബ്സ്ക്രൈബ് ചെയ്‌ത ഇടങ്ങൾക്ക് തുടർച്ചയായ നിരീക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്നു.

പ്രധാന പ്രത്യേകതകൾ

മെച്ചപ്പെടുത്തിയ അതിക്രമ നിയന്ത്രണം: സംഭവങ്ങളോട് കാര്യക്ഷമമായി യഥാസമയം പ്രതികരിക്കുന്നതിനും അടിയന്തിരമായി കൈകാര്യം ചെയ്യുന്നതിനും പോലീസിനെ സഹായിക്കുന്നു.

24x7 ജാഗ്രത : പോലീസ് ആസ്ഥാനത്തെ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സെന്ററിൽ വിന്യസിച്ചിരിക്കുന്ന ഒരു പരിശീലന സജ്ജമായ സംഘം നിരന്തരമായ നിരീക്ഷണവും അലാറങ്ങളോടുള്ള ദ്രുത പ്രതികരണവും ഉറപ്പാക്കുന്നു..

തത്സമയ നിരീക്ഷണം: അലാറം ഉളവാക്കുക വഴി ഉടനടി അറിയിപ്പുകൾ നൽകപ്പെടുകയും വ്യക്തമായ പരിശോധനകൾക്കും. ഉചിതമായ തുടർനടപടികൾക്കും സഹായകരമായ വിധത്തിൽ സ്ഥിരീകരണത്തിനായി തൽക്ഷണ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.

വിശദമായ റിപ്പോർട്ടിംഗ്: എല്ലാ സംഭവങ്ങളും നിരീക്ഷിക്കപ്പെടുകയും, വിശദമായ പ്രദേശ വിവരങ്ങൾ, സംഭവത്തിൻ്റെ വകഭേദങ്ങൾ, ടൈംസ്റ്റാമ്പുകൾ എന്നിവ സഹിതമുള്ള സമഗ്രമായ റിപ്പോർട്ടുകൾ ലഭ്യമാക്കുകയും ചെയ്യുന്നു.

മനസ്സമാധാനം: അത്യാധുനിക നിരീക്ഷണവും ദ്രുത പ്രതികരണ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നതിലൂടെ ബിസിനസുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ, സ്വത്തുക്കൾ മുതലായവയ്ക്ക് വിശ്വസനീയമായ നിരീക്ഷണവും സുരക്ഷിതത്ത്വവും CIMS ഉറപ്പിക്കുന്നു. അവരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി കൊണ്ട് CIMS ജാഗ്രതയോടെ പ്രവർത്തിക്കുന്നു എന്ന അറിവ് പൂർണ്ണ മനസ്സമാധാനം പ്രദാനം ചെയ്യുന്നു.

ഇടതടവില്ലാത്ത കുറ്റമറ്റ പ്രവർത്തനം: ഇടതടവില്ലാത്ത കുറ്റമറ്റ പ്രവർത്തനം ഉറപ്പിക്കുന്നതിനാവശ്യമായ അധിക സമാഹരണ ശേഷിയും, സെർവർ ശേഷിയും ഉറപ്പാക്കുന്നു!

ലാഭകരം: ന്യായമായ ഇൻസ്റ്റലേഷൻ ചെലവുകൾക്കപ്പുറം മിതമായ മാസ വരിസംഖ്യ മാത്രം കൂടാതെ, സുരക്ഷ ഉറപ്പാക്കിക്കൊണ്ടു തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ പരമാവധി കുറച്ച് ചെലവു ചുരുക്കുവാനും സാധിക്കുന്നു.

 

Kerala State Police

CONTACT:

CIMS Customer Care

Mob:-+919188913384

CIMS Control Room, PHQ

Mob:-+919497935547

Email: cims.pol@kerala.gov.in

Last updated on Tuesday 4th of February 2025 PM