ഓൺലൈൻ വഴി സാമ്പത്തിക തട്ടിപ്പു നടത്തുന്നവർക്കെതിരെ തൽക്ഷണ നടപടിയുമായി കേരള പോലീസിന്റെ ഹെൽപ് ലൈൻ സംവിധാനം നിലവിൽ വന്നു. ഓൺലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന നിരവധി സംഭവങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി സാധനങ്ങൾ വാങ്ങുന്നവരെയും ഓൺലൈനിലൂടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരെയുമാണ് ഇത്തരം തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് പരാതിപ്പെടുകയും പരാതികളിൽ നടപടിയെടുക്കാൻ ഉള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും അതിനുവേണ്ടി വരുന്ന കാലതാമസം ഇത്തരം തട്ടിപ്പ് വ്യാപകമാകുന്നതിനു ഇടയാക്കിയിട്ടുള്ളതാണ്. ഇതിനുള്ള പരിഹാരമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള സിറ്റിസൺ ഫൈനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ട് ആൻഡ് മാനേജ്മെന്റ് സിസ്റ്റം എന്ന സംവിധാനത്തിന് കീഴിൽ ആണ് കേരള സർക്കാർ ഒരു കേന്ദ്രീകൃത കോൾ സെന്റർ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഈ കോൾ സെന്ററിലേക്ക് സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർക് തങ്ങളുടെ പരാതി സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും 1930 എന്ന ടോൾ ഫ്രീ നമ്പറിലൂടെ തൽക്ഷണം അറിയിക്കാവുന്നതാണ്