ഇന്ത്യ റിസർവ്വ് ബറ്റാലിയൻ

 ഗവണ്മെന്റ് ലെറ്റർ  D.O No.1- 11034/2/2008-IS-IV തീയതി  06 ഒക്ടോബർ , 2008,  GO(MS) No.203/08/ ഹോം  തീയതി  01.12.2008 പ്രകാരം പോലീസ് സേനാംഗങ്ങൾമിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്യാംപ് ഫോളോവേഴ്സ് എന്നിവരുൾപ്പെടെ 1007 പേരുടെ അംഗബലമുളള കേരളത്തിലെ ആദ്യ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ രൂപീകരിക്കുന്നതിൻ ഗവണ്മെന്റ്  ഓഫ് ഇന്ത്യ അനുമതി നല്കിയിട്ടുളളതാൺ. ഇന്ത്യാ റിസർവ്വ് ബറ്റാലിയനിലെ സേനാംഗങ്ങളെ രണ്ട് വിംഗുകളായി തരം തിരിച്ചിരിക്കുന്നു. രൂപീകരണ സമയത്ത് 675 പോലീസ് കോൺസ്റ്റബിൾ തസ്തികകളിൽ 475 തസ്തിക റെഗുലർ വിംഗ് എന്നും 200 തസ്തിക കമാണ്ടോ വിംഗ് എന്നും തരം തിരിച്ചിരിക്കുന്നു. ഇത് കൂടാതെ ജി ഒ (എം എസ്)- 196/2015/ഹോം/തിരുവനന്തപുരം തീയതി-09.09.2015 പ്രകാരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 50 കമാണ്ടോ തസ്തികളും കൂടാതെ വിവിധ ബറ്റാലിയനുകളിൽ കമാണ്ടോ പ്ലട്ടൂൺ രൂപീകരിക്കുന്നതിനായി ഐ ആർ ബിയിൽ 210 കമാണ്ടോ തസ്തികകളും അധികമായി സൃഷ്ടിച്ചിട്ടുണ്ട്. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേനയാൺ ഐ ആർ ബി സേനാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. റെഗുലർ വിംഗ്കമാണ്ടോ വിംഗ് എന്നിവയിലേയ്ക്കുളള തെരഞ്ഞെടുപ്പ് പ്രക്രിയകൾ വ്യത്യസ്തമാണ്.സംസ്ഥാനത്തിനകത്തും പുറത്തുമുളള തീവ്രവാദവിധ്വംസക പ്രവർത്തനങ്ങൾ നേരിടുക,, മറ്റ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എന്നിവയാൺ ഈ ബറ്റാലിയന്റെ പ്രധാന ഉദ്ദേശ്യം.

     ഈ ബറ്റാലിയന്റെ പൂർണ്ണ നിയന്ത്രണം കേരള ഗവണ്മെന്റിൽ നിക്ഷിപ്തമാണ്. ബറ്റാലിയന്റെ ഭരണപരവും പ്രവർത്തന പരവുമായ നിയന്ത്രണങ്ങൾ കേരള സംസ്ഥാന പോലീസ് മേധാവിയ്ക്കാൺ. ഈ ബറ്റാലിയന്റെ ആസ്ഥാനം തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ ടൗണിൽ നിന്നും 6 കിലോമീറ്റർ ദൂരത്തായി രാമവര്മ്മപുരത്ത് സ്ഥിതി ചെയ്യുന്നു. റെഗുലർ വിംഗ് സേനാംഗങ്ങളും പരിശീലന കമ്പനികളും മലപ്പുറം ജില്ലയിൽ പാണ്ടിക്കാടുളള ഐ ആർ ബി ക്യാംപിൽ സ്ഥിതി ചെയ്യുന്നു.

     കേരള പോലീസിന്റെ വിശിഷ്ട വിഭാഗമായാൺ ഇന്ത്യാ റിസർവ്വ് ബറ്റാലിയൻ രൂപീകരിച്ചിട്ടുളളത്. ഐ ആർ ബി സേനാംഗങ്ങളെ റെഗുലർ വിംഗ്കമാണ്ടോ വിംഗ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. റെഗുലർ വിംഗ് സേനാംഗങ്ങളെ പ്രധാനമായും സംസ്ഥാനത്തിനകത്തും പുറത്തുമുളള അടിയന്തിര ക്രമസമാധാന പരിപാലന ഡ്യൂട്ടികൾക്കുംതീവ്രവാദ വിധ്വംസക പ്രവർത്തനങ്ങളെ അമര്ച്ച ചെയ്യുന്നതിനുംപ്രകൃതി ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുംസംസ്ഥാനത്തിനകത്തും പുറത്തുമുളള ഇലക്ഷൻ ഡ്യൂട്ടികൾക്കും നിയോഗിച്ചു വരുന്നു. കമാണ്ടോ വിംഗ് സേനാംഗങ്ങളെ പ്രധാനമായും കേരളത്തിലെ വടക്കൻ ജില്ലകളിൽ മാവോയിസ്റ്റ് ബാധിത മേഖലകളിൽ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചു വരുന്നു.

     കേരള സർക്കാർ ജീവനക്കാർക്ക് നടപ്പാക്കുന്ന നിയമങ്ങളും കേരള പോലീസ് വകുപ്പിന് ബാധകമാകുന്ന റൂളുകളും ഈ ബറ്റാലിയനിലെ സേനാംഗങ്ങൾ പിന്തുടർന്ന് വരുന്നു.

Last updated on Sunday 19th of March 2023 PM