എസ്.പി.സി ടോക് വിത്ത് ദി കോപ്സ്

പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക/വ്യക്തിപരമായ പരാതികൾ പരിഹരിക്കുന്നതിനായുള്ള വിർച്വൽ അദാലത്ത് 'SPC Talk with the Cops' എന്ന പേരിൽ നടപ്പിലാക്കി വരുന്നു. ഇതിന്റെ സവിശേഷതകൾ ചുവടെ ചേർക്കുന്നു.

SPC TALK WITH COPS
 • പോലീസ് ഉദ്യോഗസ്ഥരുടെ (ഔദ്യോഗികവും/വ്യക്തിപരവുമായ) ആവലാതികൾ പരിഹരിക്കുക.
 • പോലീസ് ഉദ്യോഗസ്ഥന്റെ/ഉദ്യോഗസ്ഥയുടെ പങ്കാളിക്കും, സംസ്ഥാന പോലീസ് മേധാവിയുമായി സംവദിക്കുവാനും, ഇ-മെയിൽ അല്ലെങ്കിൽ തപാൽ മാർഗ്ഗം വഴി പരാതികൾ ബോധിപ്പിക്കുവാനും കഴിയുന്നു.
 • പോലീസ് ആസ്ഥാനത്ത് ഇതിനായി ഒരു പ്രത്യേക സെൽ പ്രവർത്തിക്കുന്നു.
 • എല്ലാ പരാതികളും spctalks.pol@kerala.gov.in എന്ന ഇ-മെയിലിലോ അല്ലെങ്കിൽ തപാൽ മുഖേനയോ അയയ്ക്കാവുന്നതാണ്.
 • ഓരോ ജില്ലയിലെയും,അഡീ.പോലീസ് സൂപ്രണ്ട് ആയിരിക്കും ജില്ലാതല നോഡൽ ഓഫീസർ.
 • എല്ലാ വ്യാഴാഴ്ചകളിലും 10.30 മണിക്ക് രണ്ട് ജില്ലകളിലെ വിർച്വൽ അദാലത്ത് നടത്തിവരുന്നു.
 • ഇതിലേക്കായി ഓരോ പരാതിക്കാരനും, മീറ്റിംഗ് ലിങ്ക് അയച്ചു കൊടുക്കുന്നു.
 • എല്ലാ പരാതികളും അദാലത്ത് നടത്തുവാൻ നിശ്ചയിച്ച തീയതിക്ക് 5 ദിവസം മുൻപ് തന്നെ പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ടോക് വിത്ത് ദി കോപ്സ് സെല്ലിൽ ലഭിക്കേണ്ടതാണ്.
 • വിർച്വൽ അദാലത്തിൽ, ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർ, അഡീഷണൽ എസ്.പി മാർ, മാനേജർ, എ.എ, ജൂനിയർ സൂപ്രണ്ട്മാർ (A, F, G ബ്രാഞ്ചുകൾ) എന്നിവർ പങ്കെടുക്കേണ്ടതാണ്.
 • ജില്ലാ പോലീസ് മേധാവിമാർ ജില്ലാതലത്തിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്.
 • ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാരും അഡീഷണൽ പോലീസ് സൂപ്രണ്ടുമാരും ഉൾക്കൊള്ളുന്ന മറ്റൊരു വാട്ട്സ് ആപ്പ് ഗ്രൂപ്പും പോലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നു.
Last updated on Saturday 5th of February 2022 AM