സെൻട്രൽ പോലീസ് ക്യാന്റീൻ

2011 ൽ തിരുവനന്തപുരം സിറ്റിയിലെ എ ആർ ക്യാമ്പിൽ കേരള പോലീസ് സബ്സിഡറി  സെൻട്രൽ പോലീസ് ക്യാന്റീൻ (എസ്.സി.പി.സി) ആരംഭിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്തെ ജിസി സിആർപിഎഫ് ക്യാമ്പിലെ ക്യാന്റീൻ അംഗീകൃത മാസ്റ്റർ ക്യാന്റീൻ. എസ്.സി.പി.സി -യിൽ നിന്ന് വാങ്ങിയ ഉല്പന്നങ്ങൾ വിൽക്കുന്നതിനായി എസ്.സി.പി.സി, എആർ ക്യാമ്പ്, തിരുവനന്തപുരം സിറ്റിയുടെ ബ്രാഞ്ച് വിതരണ കേന്ദ്രങ്ങൾ സംസ്ഥാനത്തെ ഓരോ റവന്യൂ ജില്ലയ്ക്കും ഒന്ന് എന്ന നിരക്കിൽ ആരംഭിച്ചു. ഭരണപരമായ സൗകര്യാർത്ഥം 13 പോലീസ് ക്യാന്റീനുകൾ സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ സബ്സിഡറി സെൻട്രൽ പോലീസ് ക്യാന്റീൻ, എആർ ക്യാമ്പ്, നന്ദാവനം, തിരുവനന്തപുരം സിറ്റി എന്നിവയുടെ ബ്രാഞ്ച് വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. പിന്നീട്, എല്ലാ കേന്ദ്രങ്ങളെയും സബ്സിഡറി പോലീസ് ക്യാന്റീനുകളായി പ്രഖ്യാപിച്ചു.

Last updated on Thursday 18th of May 2023 PM