0471-2338100
aigswacc.pol.@kerala.gov.in
സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി കേരള സംസ്ഥാന നിയമസഭയുടെ ഏഴാമത്ത് എസ്റ്റിമേറ്റ് കമ്മിറ്റിയുടെ (1991-93) ശുപാർശ പ്രകാരവും G.O. (Rt). No. 2504/94/ Home Dtd 15.11.94 TVPM പ്രകാരവും വനിതാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തസ്തികയെ വനിതാ പോലീസ് സൂപ്രണ്ട് തസ്തിക ആയി ഉയർത്തുകയുണ്ടായി. 1994-ൽ ഈ തസ്തികയെ പോലീസ് ആസ്ഥാനത്തിന് കീഴിൽ കൊണ്ടുവന്നു. തുടർന്ന് ഓരോ ജില്ലയിലും വനിതാ സെല്ലുകൾ രൂപീകരിച്ചു. മേൽപ്പറഞ്ഞ ഉത്തരവ് പ്രകാരം ശ്രീമതി. എം പത്മിനി അമ്മയെ വനിതാ പോലീസ് സൂപ്രണ്ട് ആയി സ്ഥാനകയറ്റം നൽകി നിയമിച്ചു. തുടർന്ന് G. O. (Rt) No. 5494/96/GAD Dtd 25/06/96 TVPM പ്രകാരം വനിതാ പോലീസ് സൂപ്രണ്ട് തസ്തികയെ IPS കേഡർ തസ്തികയാക്കി. 1954 ലെ ഐപിഎസ് (പേ) ചട്ടത്തിന്റെ നിലവിലെ റൂൾ 9 അനുസരിച്ച് സംസ്ഥാന വനിതാ സെല്ലിലെ പോലീസ് സൂപ്രണ്ട് (IPS) തസ്തികയെ പോലീസ് സൂപ്രണ്ട് (CBCID) തസ്തികയ്ക്ക് തുല്യമാക്കി. അതിൻപ്രകാരം ശ്രീമതി. നീര റാവത്ത് IPS സംസ്ഥാന വനിതാ സെല്ലിന്റെ സൂപ്രണ്ട് ആയി 01.07.1996ൽ ചുമതലയേറ്റു.
കേരളത്തിലെ മുൻ മുഖ്യമന്ത്രി ശ്രീ. ഇ. കെ. നായനാർ 07/11/1996 ൽ സംസ്ഥാന വനിതാ സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. G.O. (MS). No. 268/95/Home Dtd 25.08.1995 TVPM പ്രകാരം ഓരോ വനിതാ സെല്ലിലും 1- WCI, 1- WSI, 1- HC, 4- WPC എന്നിങ്ങനെ ക്രമീകരിച്ച് ഉത്തരവായിട്ടുള്ളതാകുന്നു. G. O. (MS) No. 38/97/ Home Dtd 21/02/97 TVPM പ്രകാരം സംസ്ഥാന വനിതാ സെല്ലിൽ 1- DySP, 2- CI, 2- SI, 3- HC, 9 - WPC, 1- JS, 1- UDC, 1- CA, 1 &ndash ടൈപ്പിസ്റ്റ് എന്നീ ക്രമത്തിൽ അംഗസംഖ്യ അനുവദിച്ച് ഉത്തരവായി.
പോലീസ് ആസ്ഥാനത്തെ സർക്കുലർ നമ്പർ 11/96 പ്രകാരം വനിതാ സെല്ലിന്റെ പ്രവർത്തനങ്ങൾ നവീകരിച്ചു. ആയത് ചുവടെ ചേർക്കുന്നു:-
 
വനിതാ പോലീസ് ഇൻസ്പെക്ടർമാരുടെ നിയന്ത്രണത്തിൽ 20 ജില്ലാ വനിതാ സെല്ലുകൾ പ്രവൃത്തിച്ചുവരുന്നു. ജില്ലകളിലെ വനിതാ സെല്ലുകളുടെ പ്രവർത്തനങ്ങൾ അതാത് പോലീസ് അസി. കമ്മീഷണർ /ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നിരീക്ഷിക്കേണ്ടതാണ്.
കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിലെ പരിശീലനം ലഭിച്ച ഫാമിലി കൗൺസിലർമാരുടെ സഹായത്തോടെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫാമിലി കൗൺസിലിംഗ് സംസ്ഥാന വനിതാ സെല്ലിൽ നടത്തിവരുന്നു. ഇതിനുപുറമെ, സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾ, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുക, POCSO Act, JJ Act എന്നീ കുറ്റകൃത്യങ്ങളിലെ അതിജീവിതകൾക്ക് വേണ്ട നിയമസഹായങ്ങൾ നൽകുക, ബാലപീഡന കേസുകളിലെ അതിജീവിതകൾക്ക് നിയമോപദേശം നൽകുക എന്നിവ വനിതാ സെൽ/ ജില്ലാ വനിതാ സെല്ലുകളുടെ പ്രവർത്തനങ്ങളാണ്. അതിക്രമങ്ങൾ റിപ്പോർട്ട് ആകുന്ന സ്ഥലങ്ങളിൽ വനിതാ സെൽ ഉദ്യോഗസ്ഥർ സന്ദർശിക്കുകയും വേണ്ട പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യേണ്ടതാകുന്നു. തർക്കങ്ങൾ/പരാതികൾ പരിഹരിക്കുന്നതിനും/തീർപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതുമാകുന്നു. വനിതാ സെല്ലിന്റെ സമയബന്ധിതമായ ഇടപെടൽകൊണ്ട് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.
സർക്കുലർ നമ്പർ 11/96-ൽ പ്രതിപാതിച്ചിരിക്കുന്ന ചുമതലകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുമ്പോൾ, സംസ്ഥാന വനിതാ സെല്ലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഉയരുകയുണ്ടായി. വനിതാ സെൽ എസ്.പി നിർവഹിക്കേണ്ട ഭരണപരമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കുലർ നമ്പർ 13/2019 പുറപ്പെടുവിച്ചു. ഈ സർക്കുലർ പ്രകാരം വനിതാ സെൽ എസ്.പി ഡി.ജി.പിയുടെ സ്റ്റാഫ് ഓഫീസർ ആയി പ്രവർത്തിക്കേണ്ടതും സ്ത്രീകളുടെ വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പദ്ധതികൾ നടപ്പിലാക്കുന്നതിലും, നയരൂപീകരണത്തിലും ഡി.ജി.പിയെ സഹായിക്കേണ്ടതാകുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ വനിതാ സെല്ലിൽ പ്രവർത്തിക്കുന്ന കൗൺസിലർമാരെ ലഭ്യതയനുസരിച്ച് എസ്.പി വനിതാ സെല്ലിന്റെ അനുമതിയോടുകൂടി തിരുവനന്തപുരം സിറ്റി വനിതാ സെല്ലിന് കൗൺസിലിംഗിന് ഉപയോഗിക്കാവുന്നതാണ്.
സ്ത്രീകൾക്കെതിതായ അതിക്രമങ്ങൾകെതിരെ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലുള്ള കേസുകളുടെ നിജസ്ഥിതി, ടി കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ അറസ്റ്റ്, കുറ്റപത്രം സമർപ്പിക്കൽ എന്നി കണക്കുകൾ വനിതാ സെൽ എസ്പി നിശ്ചിത സമയപരിധിക്കുള്ളിൽ പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും വേണം. വനിതാ സെൽ SPക്ക് IPC 376, 302, 307, 326, 498(A) & 304 (B) എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ പ്രതിമാസം/പ്രതിവാരം കണക്കുകൾ അതത് SCRB/DPC-കൾ നൽകേണ്ടതും, ആയതിൽ നടപടികൾ ആവശ്യമെങ്കിൽ വനിതാ സെൽ SP, സംസ്ഥാന പോലീസ് മേധാവിയെ അറിയിക്കേണ്ടതും ആകുന്നു.
കേരളാ പോലീസ് 2020 വർഷം വനിതാ സുരക്ഷാ വർഷമായി പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് നിന്നും സർക്കുലർ നം.06/2020 പുറപ്പെടുവിച്ചു. ഈ സർക്കുലറിൽ സംസ്ഥാന വനിതാ സെല്ലും ജില്ലാ വനിതാ സെല്ലുകളും നടപ്പാക്കേണ്ട പൊതുവായ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ ചുവടെ ചേർത്തിരിക്കുന്നു:- 1) POCSO Act, JJ Act എന്നിവയെക്കുറിച്ച് കുട്ടികൾക്കും, ഗാർഹീക പീഢന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, വനിതകൾകെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള നിയമങ്ങളെപ്പറ്റി സ്ത്രീകൾക്ക് അവബോധം നൽകുക 2)മുതിർന്ന പൌരന്മാർക്കുള്ള അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക, സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകൾ സന്ദർശിക്കുക 3) ശാരീരിക- മാനസീക വൈകല്യമുള്ള സ്ത്രീകൾ/ കുട്ടികളെ പാർപ്പിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുക 4) വനിതാ സെല്ലിന്റെ നേതൃത്വത്തിൽ എംപ്ലോയ്മെന്റ് എക്സചെയ്ഞ്ച്/സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ തൊഴിൽ രഹിതരായ സ്ത്രീകൾക്ക് തൊഴിൽ ലഭിക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകുക 5) 50% അധികം കുട്ടികൾ/ വനിതകൾ/ വൃദ്ധമാതാപിതാക്കൾ താമസിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് അവരുടെ പ്രശ്നങ്ങൾ സസൂഷ്മം കേട്ട് വേണ്ട പരിഹാരം നിർദ്ദേശിക്കുക 6) തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗീക പീഡന നിരോധന നിയമത്തെക്കുറിച്ച് സ്ത്രീകൾക്ക് ബോധവൽക്കരണം നൽകുക.
G.O. (Ms.) No.235/2022/GAD Dtd. 03-12-2022, TVPM പ്രകാരവും G.S.R.638 (E), Department of Personal & Training, Government of India Dtd 18.08.2022 എന്ന വിഞ്ജാപനം പ്രകാരവും ഇന്ത്യാ ഗവൺമെന്റ് കേരളാ കേഡർ IPS ന്റെ അംഗബലത്തേയും നിലവിലുള്ള തസ്തികകളെയും പരിഷ്കരിച്ച് ഉത്തരവായി. അതിൻപ്രകാരം സംസ്ഥാന വനിതാ സെല്ലിനെ സംസ്ഥാന വനിതാ ശിശു സെൽ എന്ന് പുനർനാമകരണം ചെയ്തു. സംസ്ഥാന വനിതാ സെല്ലിലെ പോലീസ് സൂപ്രണ്ട് തസ്തികയെ അസി. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് എന്ന് ഉയർത്തി കേരളാ കേഡർ IPSന് തുല്യമാക്കി പുനർനാമകരണം ചെയ്തു