പോലീസ് ജില്ലകൾ

ശരിയായ ഭരണനിർവഹണത്തിനായി സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലായി- ആറ് കമ്മീഷണറേറ്റുകളായും 14 പോലീസ് ജില്ല യൂണിറ്റുകളായും തരംതിരിച്ചിരിക്കുന്നു. തിരുവനന്തപുരം സിറ്റിയും കൊച്ചി സിറ്റിയും ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള ജില്ലാ പോലീസ് മേധാവികളാണ് നേതൃത്വം നല്കുന്നത്. കോഴിക്കോട് സിറ്റി പോലീസ് ജില്ലയുടെ ചുമതല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആണ് വഹിക്കുന്നത്. ബാക്കിയുള്ള പോലീസ് ജില്ലാ യൂണിറ്റുകളുടെ തലവൻ പോലീസ് സൂപ്രണ്ട് റാങ്കിലുമാണ് .
    ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിലുള്ള ഡെപ്യൂട്ടി പോലീസ് കമ്മീഷണറാണ് സിറ്റി കമ്മീഷണറുകളെ സഹായിക്കുന്നത്. എല്ലാ ജില്ലയിലും അസിസ്റ്റന്റ് അല്ലെങ്കിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്മാർ (നഗരത്തിൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണർമാർ) സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരായി നിയുക്തരാകുന്നു. ഓരോരുത്തർക്കും ഒരു സബ് ഡിവിഷന്റെ ചുമതല നല്കുന്നു. സബ് ഡിവിഷനെ വിവിധ പോലീസ് സ്റ്റേഷനുകളായി തിരിച്ചിരിക്കുന്നു. ഓരോ സ്റ്റേഷന്റെ ചുമതലയും ഇൻസ്പെക്ടർ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് നൽകിയിരിക്കുന്നത്. പോലീസ് സ്റ്റേഷനെ എൽ&ഓ, ക്രൈം ഇൻവെസ്റ്റിഗേഷൻ എന്നിങ്ങനെ തിരിച്ചു ഓരോന്നിനും ഓരോ പോലീസ് സബ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നു. ദൈനംദിന ഡ്യൂട്ടികൾക്കായി അഡിഷണൽ എസ് ഐ , എഎസ്ഐ , സീനിയർ സിപിഒ , സിപിഒ  എന്നിങ്ങനെ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നു. ചില പോലീസ് സ്റ്റേഷനുകളിൽ    ഔട്ട്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

Last updated on Tuesday 20th of July 2021 AM