ഗിവേഴ്സ്

Police Martyrs

പോലീസ് രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ സഹായിക്കുവാനും പിന്തുണയ്ക്കുവാനുമായി കേരള പോലീസ് ആവിഷ്ക്കരിച്ച പുതിയ സംരംഭമാണ് 'GIVERS' . കേരളാ പോലീസിന്റെ ഭാഗമായി പ്രവർത്തിച്ച് ധീര രക്തസാഷിത്വം വരിച്ചവരുടെ കുടുംബാംഗങ്ങൾക്കും, അല്ലെങ്കിൽ രാജ്യത്തെ മറ്റേതെങ്കിലും പോലീസ് സേനയിൽ പ്രവർത്തിച്ച് രക്തസാക്ഷികളായവരുടെ, കേരളത്തിൽ ജീവിക്കുന്ന കുടുംബാംഗങ്ങൾക്കും, സഹായവും പിന്തുണയും നൽകുന്നതിനായുള്ള കേരളാ പോലീസിന്റെ പുതിയ ഉദ്യമമാണ് 'GIVERS' . പോലീസ് കുടുംബത്തിന്റെ തന്നെ ഭാഗമായ, സേവനത്തിൽ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്കും, പോലീസ് രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. സംസ്ഥാനത്ത്, താമസിക്കുന്ന, പോലീസ് രക്തസാക്ഷികളുടെ, കുടുംബാംഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാനായി വിവിധ പദ്ധതികൾ തയ്യാറാക്കുന്നതിനായി കേരള സംസ്ഥാന പോലീസ് പെൻഷണേഴ്സ് അസോസിയേഷനെ കൂടി ഈ പുതിയ ഉദ്യമത്തിൽ പങ്കാളിയാക്കിയിട്ടുണ്ട്..

Last updated on Tuesday 21st of March 2023 PM