പോലീസ് അസ്സോസിയേഷൻ
        1979 ൽ കേന്ദ്ര സർക്കാർ പോലീസ് അസോസിയേഷനുകൾ രൂപീകരിക്കുന്നതിന് അനുമതി നൽകിയിരുന്നു. മേൽപ്പറഞ്ഞ അനുമതിയുടെ അടിസ്ഥാനത്തിൽ 1979 ഓഗസ്റ്റ് 16 ന് കേരള പോലീസ് അസോസിയേഷൻ രൂപീകരിക്കുകയും 1980 മാർച്ച് 22 ന്കേരളാ സർക്കാർ അംഗീകരിക്കുകയും ചെയ്തു. കേരള പോലീസിൽ മൂന്ന് സംഘടനകൾഉണ്ട്. കേരള പോലീസ് അസോസിയേഷൻ (സിവിൽ പോലീസ് ഓഫീസർമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാർ എന്നിവരടങ്ങുന്ന അംഗങ്ങൾ), കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ മുതൽ സർക്കിൾ ഇൻസ്പെക്ടർമാർ വരെയുള്ളവർ), കേരള പോലീസ് സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസും പോലീസ് സൂപ്രണ്ടും - നോൺ ഐപിഎസ്).
    ഈ മൂന്ന് സംഘടനകളിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുമായി ജില്ല തിരിച്ചുള്ള സ്റ്റാഫ് കൗൺസിലുകളും ഒരു സ്റ്റേറ്റ് സ്റ്റാഫ് കൗൺസിലും രൂപീകരിക്കപ്പെട്ടു. സംഘടനയിലെ അംഗങ്ങളുടെ പരാതികൾ പരിഹരിക്കുക, സേവന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, ക്ഷേമ നടപടികളുടെ ഏകോപനം എന്നിവയാണ് ഈ സംഘടനകളുടെ പ്രധാന ലക്ഷ്യം. സാമൂഹികമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിലും അസോസിയേഷനുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കേരള പോലീസ് അസോസിയേഷൻ ഒരു മാസിക പ്രസിദ്ധീകരിച്ചു വരുന്നു.