എൻ.ആർ.ഐ സെൽ

കേരള സംസ്ഥാന സർക്കാർ പ്രവാസി ഭാരതിയരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും അവരുടെ പരാതികൾക്ക് അടിയന്തിര പ്രാധാന്യത്തോടെ പരിഹാരം കാണുന്നതിനുമായി Go No(MS)-156/2005/Home dtd 07/06/2005 ഉത്തരവ് പ്രകാരം തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് എൻ,ആർ.ഐ സെൽ എന്ന പ്രത്യേക വിഭാഗം രൂപീകരിച്ച് പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. പോലീസ് ആസ്ഥാനത്തെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസിന്റെ നേരിട്ടുള്ള മേൽ നോട്ടത്തിൽ പോലീസ് സൂപ്രണ്ട് തലവനായിട്ടാണ് എൻ.ആർ.ഐ സെൽ രുപീകരിച്ചിരിക്കുന്നത്. പ്രവാസികളുടെയും അവരുടെ കുടുംബാങ്ങളുടെയും ക്ഷേമത്തിനും അവർ നേരിടുന്ന വിവിധങ്ങളായ താഴെ പറയുന്ന തരത്തിലുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിനും വേണ്ടിയാണ് എൻ.ആർ.ഐ സെൽ പ്രവർത്തിച്ചുവരുന്നുത്.

1. നിയമവിരുദ്ധ റിക്രൂട്ടിംഗ് ഏജൻസികളുടെ ചതിയിൽ പെട്ടു പോകുന്നത്.
2. വിദേശത്തേയ്ക്ക് സ്ത്രീകളെ കടത്തികൊണ്ടുപോകുന്നത് .
3. വിദേശ ജോലി സ്ഥലങ്ങളിലെ ശാരീരിക മാനസിക പീഢനങ്ങൾ.
4. തൊഴിൽ സംബന്ധിച്ച കരാറുകളുടെ ലംഘനം,ശമ്പളവും മറ്റ് ആനുകൂല്യങ്ങളും        നിഷേധിക്കൽ.
5. വിദേശരാജ്യങ്ങളിൽ കൂടുങ്ങി കിടക്കുന്ന വരെ തിരികെ കൊണ്ടു വരുന്നത്.
6. പ്രവാസികളുടെ കുടുംബപരവും വൈവാഹികവുമായ പ്രശ്നങ്ങൾ.
7. പ്രവാസികളുടെ സാമ്പത്തിക തട്ടിപ്പുകളിൽ ഇരയാകുന്നത് സംബന്ധിച്ച്.
8. പ്രവാസികളുടെ മറ്റു പൊതുവായ പ്രശ്നങ്ങൾ.

സംസ്ഥാന സർക്കാരിൽ നിന്നും കൂടാതെ സംസ്ഥാന പോലീസ് മേധാവി , നോർക്കാ റൂട്ട്സ് എന്നിവർ വഴിയും പരാതിക്കാരിൽ നിന്ന് നേരിട്ടും എൻ.അർ.ഐ സെല്ലിൽ ലഭിക്കുന്ന പരാതികൾ എൻ.ആർ.ഐ സെല്ലിൽ പരിശോധിച്ച ശേഷം  സാധരണയായി ആതാത് ജില്ലാ പോലീസ് മേധാവിമാർക്ക് നടപടിക്കും റിപ്പോർട്ടിനുമായി അയച്ചുനൽകുകയാണ് ചെയ്തു വരുന്നത്. എന്നാൽ അടിയന്തര പ്രാധാന്യമുള്ള പരാതികൾ എൻ.ആർ.ഐ സെല്ലിൽ തന്നെ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിച്ചുവരുന്നുണ്ട്. വിദേശത്ത് കുടുങ്ങി പോയി അടിയന്തര ഇടപെടൽ ആവശ്യമുള്ള പരാതികളിൽ സംസ്ഥാന സർക്കാർ മുഖേന വിദേശകാര്യമന്ത്രാലയം, എംബസ്സി /ഹൈകമ്മീഷൻ തുടങ്ങിയ ഓഫീസുകളുമായി ബന്ധപ്പെട്ട് സത്വര നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.

    നിയമവിരുദ്ധറിക്രൂട്ടിംഗ് ഏജൻസികേളയും വ്യക്തികളേയും കുറിച്ച് ലഭിക്കുന്ന പരാതികൾ എൻ.ആർ.ഐ സെല്ലിൽ അടിന്തര അന്വേഷണം നടത്തി ആവശ്യമായ നിയമനടപടി സ്വീകരിക്കുന്നതിന് അതാത് ജില്ലാ പോലീസ് മേധാവികൾക്ക് അയച്ചു നൽകി വരുന്നു. കൂടാതെ, ലഭിക്കുന്ന പരാതികളിൽ ഇൻഡ്യൻ എമിഗ്രേഷൻ നിയമപ്രകാരം നിയമപരമായ ലൈസൻസ് ഇല്ലാത്ത റിക്രൂട്ടിംഗ് സ്ഥാപനങ്ങൾക്കെതിരെയും ആവശ്യമായ കർശന നിയമ നടപടി സ്വീകരിക്കുന്നതിനും അതാത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിവരുന്നുണ്ട്.

    പോലീസ് ആസ്ഥാനത്ത് എൻ.ആർ.ഐ സെല്ലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ പ്രവർത്തിച്ചു വരുന്നുണ്ട് .0471 -2721547, 0471 -2729685, 0471-2724890, 0471-2722768 എന്നീ ഫോൺ നമ്പരുകളിൽ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും 24 മണിക്കൂറും നേരിട്ട് പരാതികൾ ബോധിപ്പിക്കാവുന്നതാണ്.പരാതിയിൽ സ്വീകരിച്ച നടപടികൾ പരാതിക്കാരനെ അറിയിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എൻ.ആർ.ഐ സെല്ലിലെ പോലീസ് ഉദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക മൊബൈൽ നമ്പരിലും പ്രവാസികൾക്ക് അവരുടെ പരാതികൾ അറിയിക്കാവുന്നതാണ്. കൂടാതെ spnri.pol@kerala.gov.in  എന്ന മെയിൽ വിലാസത്തിലും പരാതികൾ സമർപ്പിക്കാവുന്നതാണ്.

 

Last updated on Thursday 18th of May 2023 PM