ഡിജിറ്റൽ ടെലികമ്മ്യൂണിക്കേഷൻ സംവിധാനം

കേരളാ പോലീസ് ടെലികമ്മ്യൂണിക്കേഷൻ അനലോഗ് സംവിധാനത്തിൽ നിന്നും ഡിജിറ്റൽ കമ്മ്യൂണിക്കേഷനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പോലീസിന്റെ ആശയവിനിമയ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനമൊട്ടാകെ 'ഡിജിറ്റൽ മൊബൈൽ റേഡിയോ ടയർ 3' നടപ്പിലാക്കുവാൻ പദ്ധതിയിടുന്നുണ്ട്. DMR Tier 3 നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ പോലീസ് സേനയായിരിക്കും കേരളാ പോലീസ്. ഈ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് തൃശ്ശൂർ ജില്ലയിൽ നടപ്പിലാക്കി വരുന്നു.

 • 12.5 Khz ചാനൽ സ്പേസിംഗ്, 6.25 Khz റെഗുലേറ്ററി തുല്യതാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നു
 • TDMA (ടു സ്ലോട്ട് ടൈം ഡിവിഷൻ മൾട്ടിപ്പിൾ അക്സസ്)
 • 4 മടങ്ങ് FSK മോഡുലേഷൻ
 • Cutting edge Forward Error Correction (FEC)
 • റേഡിയോ ഫ്രീക്വൻസി നിബിഡമായ നഗര അന്തരീക്ഷത്തിൽ കൃത്യവും കാര്യക്ഷമവുമായ പ്രവർത്തനം.
 • ഇതിന്റെ പരസ്പര പ്രവർത്തനക്ഷമത DMR അസോസിയേഷൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്

DMR ടയർ 3 ന്റെ സവിശേഷതകൾ

നിലവിലുള്ള അനലോഗ് കമ്മ്യൂണിക്കേഷനിൽ നേരിടുന്ന പ്രശ്നങ്ങൾ

 • ഈ നെറ്റിലേക്ക് അനധികൃതമായി ലഭിക്കുന്ന പ്രവേശനം. പോലീസ് ട്രാഫിക് ഫ്രീക്വൻസിയിൽ ഒരു അനലോഗ് റേഡിയോ ട്യൂൺ ചെയ്താൽ ഏതൊരാൾക്കും അനലോഗ് കമ്മ്യൂണിക്കേഷൻ ലഭിക്കുന്നതാണ്.
 • ചൈനീസ് എഫ്.എം റേഡിയോകൾ, മത്സ്യതൊഴിലാളികൾ ഉപയോഗിക്കുന്ന റേഡിയോ സെറ്റുകൾ എന്നിവ നമ്മുടെ കുറഞ്ഞ ബാന്റ് ആവൃത്തി മറികടക്കുന്നതിനാൽ, ഇത്തരം റേഡിയോകളിൽ 80MHz/140MHz നും അടുത്തായിരിക്കും പ്രതിഗ്രഹണ തരംഗദൈർഘ്യം.
 • TX ൽ ആയിരിക്കുമ്പോൾ വിദൂരമായുള്ള റോഡിയോ സിഗ്നലുകൾ നശിപ്പിക്കുന്നത് സാധ്യമല്ല.
 • ഏതെങ്കിലും ഒരു റേഡിയോ PTT ആകസ്മികമായി അമർത്തിക്കഴിഞ്ഞാൽ, മുഴുവൻ നെറ്റവർക്കും സ്തംഭിക്കുകയും, ആ പ്രത്യേക റേഡിയോ സിഗ്നൽ പിന്തുടരാൻ പ്രയാസമാകുകയും ചെയ്യും.
 • അനലോഗ് റേഡിയോ ഉത്പാദകരിൽ ഭൂരിഭാഗവും നിർമ്മാണം അവസാനിപ്പിച്ചു കഴിഞ്ഞു.
 • IP കണക്ടിവിറ്റി ലഭ്യമല്ല. ആയതിനാൽ ഡെഡ് സോണുകൾ (കവറേജ് ലഭിക്കാത്ത മേഖലകൾ) എളുപ്പത്തിൽ നശിപ്പിക്കുവാൻ സാധ്യമല്ല.
 • GPS ട്രാക്കിംഗ് ഇല്ല. അതിനാൽ തന്നെ ഒരു നെറ്റിനുള്ളിലെ മൊബൈൽ റോഡിയോയുടെ സ്ഥാനം കണ്ടുപിടിക്കുവാൻ സാധ്യമല്ല.
 • അങ്ങോട്ടുള്ള അന്വേഷണങ്ങൾക്ക് ഏതെങ്കിലും റേഡിയോ പ്രതികരണം നൽകിയിട്ടില്ല എങ്കിൽ ആ റേഡിയോ ON/OFF ആണോ എന്ന് കണ്ടെത്താൻ കഴിയില്ല.
 • ഡാറ്റാ/ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കുവാൻ കഴിയില്ല.
 • ആട്ടോമാറ്റിക് റോമിംഗ് സാധ്യമല്ല.
Last updated on Wednesday 8th of February 2023 PM