പോലീസ് മേഖലകൾ

സംസ്ഥാനത്തെ പോലീസ് സേനയുടെ നിയന്ത്രണം പൊതുവിൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള സംസ്ഥാന പോലീസ് മേധാവിയ്ക്കാണ്. സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കുന്നത് സംസ്ഥാന സർക്കാരാണ്. സംസ്ഥാന പോലീസ് സേനയുടെ പ്രധാന ചുമതല ക്രമസമാധാന പാലനമാണ്. കാര്യക്ഷമമായ ഭരണത്തിനായി സംസ്ഥാനത്തെ ഉത്തര മേഖല, ദക്ഷിണ മേഖല എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചിരിക്കുന്നു. മേഖലകളുടെ തലവൻ പോലീസ് ഇൻസ്പെക്ടർ ജനറൽ ആണ് (IGP). ഉത്തര മേഖല, ഐ.ജി.പി യുടെ ഓഫീസ് കോഴിക്കോട് ജില്ലയിലെ നടക്കാവ് എന്ന സ്ഥലത്തും, ദക്ഷിണ മേഖല ഐ.ജി.പി യുടെ ഓഫീസ് തിരുവനന്തപുരം ജില്ലയിലെ നന്ദാവനത്തും സ്ഥിതി ചെയ്യുന്നു.

ഇതിനുപുറമേ ഓരോ മേഖലയേയും, 2 റേഞ്ചുകളായി തിരിച്ചിരിക്കുന്നു. ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽമാരാണ് റെയ്ഞ്ചുകളുടെ ചുമതല വഹിക്കുന്നത്. തിരുവനന്തപുരം, എറണാകുളം റെയ്ഞ്ചുകൾ ദക്ഷിണ മേഖലയ്ക്കു കീഴിലും, കണ്ണൂർ, തൃശ്ശൂർ റേഞ്ചുകൾ ഉത്തര മേഖലയ്ക്ക് കീഴിലും വരുന്നു.

ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സൗത്ത് സോൺ 

ഐ ജി പി (സൗത്ത് സോൺ)
നന്ദാവനം,
തിരുവനന്തപുരം- 695033

0471-2323775
igpsz.pol@kerala.gov.in

ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് നോർത്ത് സോൺ

ഐ ജി പി (നോർത്ത് സോൺ)
നടക്കാവ്,
കോഴിക്കോട് - 673011

0495-2369190
igpnz.pol@kerala.gov.in

Last updated on Saturday 1st of April 2023 PM