തീരദേശ പോലീസ് വിഭാഗം

0484-2211000
dgpcosec.pol@kerala.gov.in

coastal.keralapolice.gov.in

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തീരസുരക്ഷ ശക്തി പ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചത്. 596 കിലോ മീറ്റർ നീളമുള്ള, വളരെ നീണ്ട ഒരു കടൽത്തീരം നമ്മുടെ സംസ്ഥാനത്തിനുണ്ട്. കടൽത്തീര ത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള ഈ പ്രദേശത്തെ സുരക്ഷ ഉറപ്പാക്കൽ, ക്രിമിനൽ പ്രവർത്തനങ്ങൾ തടയൽ, അവ സംബന്ധിച്ചുള്ള കേസുകൾ കൈകാര്യം ചെയ്യൽ എന്നിവയാണ് തീരദേശ പോലീസിന്റെ മുഖ്യചുമതല.

രാജ്യത്തെ സമുദ്രാതിർത്തി സംരക്ഷിക്കുന്നതിന് ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് തുടങ്ങിയ സേന വിഭാഗങ്ങളും മറൈൻ എൻഫോഴ്സ്മെൻറ് തുടങ്ങിയ ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്.കടൽ കടന്നുവരുന്ന ഭീകരവാദ പ്രവർത്തനങ്ങളും മറ്റും വലിയ ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് ഈ ഏജൻസികൾക്കൊപ്പം കോസ്റ്റൽ പോലീസ് യൂണിറ്റുകൾ ആരംഭിക്കാൻ ഭാരത സർക്കാർ തീരുമാനിച്ചത്. അതേത്തുടർന്ന് 2009 ൽ നീണ്ടകരയിലാണ് കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ ആരംഭിച്ചത്.കേരളത്തിൽ നിലവിൽ 18 തീരദേശ പോലീസ് സ്റ്റേഷനുകളാണുള്ളത്. ഇവ പൂവാർ(തിരുവനന്തപുരം റൂറൽ ജില്ല), അഞ്ചുതെങ്ങ്(തിരുവനന്തപുരം റൂറൽ ജില്ല),വിഴിഞ്ഞം (തിരുവനന്തപുരം സിറ്റി ജില്ല),നീണ്ടകര (കൊല്ലം ജില്ല), തോട്ടപ്പള്ളി(ആലപ്പുഴ ജില്ല),അർത്തുങ്കൽ (ആലപ്പുഴ ജില്ല),ഫോർട്ട് കൊച്ചി(എറണാകുളം ജില്ല),അഴീക്കോട് (തൃശൂർ റൂറൽ ജില്ല), മുനക്കകടവ്(തൃശൂർ സിറ്റി ജില്ല), പൊന്നാനി (മലപ്പുറം ജില്ല), ബേപ്പൂർ (കോഴിക്കോട് സിറ്റി ജില്ല), എലത്തൂർ (കോഴിക്കോട് സിറ്റി ജില്ല), വടകര (കോഴിക്കോട് റൂറൽ ജില്ല), അഴീക്കൽ (കണ്ണൂർ ജില്ല ), തലശ്ശേരി (കണ്ണൂർ ജില്ല), ബേക്കൽ (കാസർഗോഡ് ജില്ല)തൃക്കരിപ്പൂർ (കാസർഗോഡ് ജില്ല), കുമ്പള(കാസർഗോഡ് ജില്ല) എന്നിവിടങ്ങളിലാണ്.തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ,മത്സ്യത്തൊഴിലാളി സംഘടനകൾ തുടങ്ങിയവരുടെ പ്രാതിനിത്യത്തോടുകൂടി തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കടലോര ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. നിലവിൽ 74 കടലോര ജാഗ്രത സമിതികളും 2 കായലോര സമിതികളും ഉണ്ട്. കേരളത്തിലെ തീരദേശത്ത് വസിക്കുന്ന മത്സ്യത്തൊഴിലാളി യുവജനങ്ങളിൽ നിന്ന് 177 പേരെ തീരദേശ പോലീസ് സ്റ്റേഷനുകളിൽ കോസ്റ്റൽ വാർഡന്മാരായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്.

Last updated on Thursday 23rd of March 2023 PM