അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ)

   കേരളത്തിലെ പോലീസ് സേന സംസ്ഥാന സർക്കാർ നിയോഗിച്ച സംസ്ഥാന പോലീസ് മേധാവിയുടെ  നിയന്ത്രണത്തിലാണ്. സംസ്ഥാന പോലീസിന്റെ പ്രധാന കടമകളിലൊന്നാണ് ക്രമസമാധാന പാലനം. ഫലപ്രദമായ ഭരണനിർവഹണത്തിനായി, സംസ്ഥാനത്തിന്റെ ക്രമസമാധാനം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ലോ ആൻഡ് ഓർഡറിന്റെ നിയന്ത്രണത്തിലാണ്.

 പോലീസ് സോൺ

സംസ്ഥാനത്തെ നോർത്ത് സോൺ, സൗത്ത് സോൺ എന്നിങ്ങനെ രണ്ട് സോണുകളായി തിരിച്ചിരിക്കുന്നു. ഓരോ സോണിനും ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐ.ജി.പി) റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകുന്നത്. ഐജിപി നോർത്ത് സോണിന്റെ ഓഫീസ് കോഴിക്കോട് ജില്ലയിലെ നടക്കാവിലും ഐജിപി സൗത്ത് സോണിന്റെ ഓഫീസ് തിരുവനന്തപുരം ജില്ലയിലെ നന്ദാവനത്തിലും സ്ഥിതിചെയ്യുന്നു.

പോലീസ് റേഞ്ച്

ഓരോ സോണിനെയും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് നയിക്കുന്ന രണ്ട് റേഞ്ചുകളായി തിരിച്ചിരിക്കുന്നു. കണ്ണൂർ റേഞ്ചും തൃശൂർ റേഞ്ചും നോർത്ത് സോണിന് കീഴിലാണ്, എറണാകുളം റേഞ്ചും തിരുവനന്തപുരം റേഞ്ചും സൗത്ത് സോണിന് കീഴിലാണ്. കണ്ണൂർ റേഞ്ച് ഓഫീസ് തവക്കരയിലും തൃശ്ശൂർ റേഞ്ച് ഓഫീസ് തൃശ്ശൂർ ഹൈറോഡിലും എറണാകുളം റേഞ്ച് ഓഫീസ് ഹൈകോർട്ട് ജംഗ്ഷനിലും തിരുവനന്തപുരം റേഞ്ച് ഓഫീസ് നന്ദാവനത്തും സ്ഥിതി ചെയ്യുന്നു. 

പോലീസ് ജില്ലകൾ

കേരളത്തിൽ 20 പോലീസ് ജില്ലകളും 14 റവന്യൂ ജില്ലകളുമുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് എന്നീ 8 പോലീസ് ജില്ലകളുടെ അധികാരപരിധി അതാത് റവന്യൂ ജില്ലകളാണ്. ജനസാന്ദ്രതയും പൊലീസിംഗിന്റെ സങ്കീർണ്ണതയും പരിഗണിച്ച് ബാക്കി 6 റവന്യൂ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയെ സിറ്റി, റൂറൽ പോലീസ് ജില്ലകളായി വിഭജി ച്ചിട്ടുണ്ട്.


 

Last updated on Monday 16th of October 2023 PM