ദർശനവും ദൗത്യവും

കേരള പോലീസിന്റെ ആപ്തവാക്യം


മൃദുഭാവേ ദൃഢകൃത്യേ എന്നതാണ് കേരള പോലീസിന്റെ ആപ്തവാക്യം. സംസ്കൃതത്തിലുളള ഈ വാക്യത്തിന്റെ അർത്ഥം മൃദുവായ സ്വഭാവവും ദൃഢമായ പ്രവർത്തനവും എന്നാണ്.



ദർശനവും ദൗത്യവും

സംസ്ഥാനത്ത് താമസിക്കുന്നവരും, ജോലി ചെയ്യുന്നവരും, സന്ദർശകരുമായ എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച നിലവാരത്തിലുള്ള പോലീസ് സേവനങ്ങൾ നൽകുവാൻ കേരള പോലീസ് പ്രതിജ്ഞാബദ്ധമാണ്. പൗരൻമാരുടെ അവകാശങ്ങൾ മാനിച്ചുകൊണ്ടും അന്തസ്സ് ഉയർത്തിക്കൊണ്ടും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുക, ക്രമസമാധാനം പാലിക്കുക എന്നീ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനായുളള ശ്രമങ്ങൾ ഞങ്ങൾ നിരന്തരം വിലയിരുത്തി കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്.
    വ്യക്തികൾ, കുടുംബങ്ങൾ, സമുദായങ്ങൾ മുതലായവയുടെ അവകാശങ്ങളും ചുമതലകളും സന്തുലിതാവസ്ഥയിലുള്ള സുരക്ഷിതമായ ഒരു സമൂഹം വാർത്തെടുക്കുകയാണ് കേരള പോലീസിന്റെ കർത്തവ്യം.


കേരള പോലീസിന്റെ പ്രധാന ലക്ഷ്യങ്ങൾ താഴെ പറയുന്നു.


1.    സുരക്ഷ ഉറപ്പുവരുത്തുക, ക്രമക്കേടുകൾ കുറച്ചുകൊണ്ടു വരിക.
2.    കുറ്റകൃത്യം, കുറ്റകൃത്യം ഉണ്ടാകുമെന്ന ഭയം എന്നിവ കുറച്ചുകൊണ്ടു വരിക.
3.    സംസ്ഥാനത്തെ നിയമസംവിധാനം സുഗമമായി നടപ്പാക്കുന്നതിൽ പങ്കു വഹിക്കുക വഴി പൊതുജനവിശ്വാസം ഉറപ്പിക്കുക, നീതി നിർവഹണം സാധ്യമാക്കുക.
മേൽ പറഞ്ഞ എല്ലാ വശങ്ങളും മുന്നിൽ കണ്ടുകൊണ്ട് പോലീസിലെ ജനറൽ എക്സിക്യൂട്ടീവ് വിഭാഗം (GE) പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തോട് അത്രകണ്ട് ബന്ധപ്പെട്ടിരിക്കുന്നു. പൗരന്മാരുടെ ജീവനും സ്വത്തിനും  സുരക്ഷയൊരുക്കുക, കുറ്റകൃത്യങ്ങൾ പ്രതിരോധിച്ചുകൊണ്ട്  അവർക്ക് സുരക്ഷ പ്രദാനം ചെയ്യുക എന്നിവയാണ് കേരള പോലീസിന്റെ  പ്രധാന ലക്ഷ്യങ്ങൾ.  സമൂഹത്തിന് തങ്ങൾ സുരക്ഷിതരാണെന്ന്  ഉറപ്പ് വരുത്തുവാൻ  കഴിയുംവിധം നിലവാരമുള്ളതും  സമഗ്രവുമായ  ഒരു പോലീസ് സേവനം  പ്രദാനം ചെയ്യേണ്ടത്  സംസ്ഥാനത്തിന്റെ കടമയായതിനാൽ തന്നെ ജനറൽ എക്സിക്യൂട്ടീവ് വിഭാഗത്തിന്റെ പ്രവർത്തനം എപ്പോഴും  സൂക്ഷ്മ നിരീക്ഷണത്തിൻ കീഴിലായിരിക്കും.

 

Last updated on Thursday 19th of November 2020 PM