1990 ജൂലൈ 2 ന് പോലീസ് കെട്ടിടങ്ങളുടെ നിർമ്മാണത്തിനായി 10 കോടി രൂപയുടെ മൂലധനത്തോടെ കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് രൂപീകരിച്ചു. പദ്ധതികളുടെ ചിലവിന്റെ ഏകദേശം 25% തുക കോർപ്പറേഷന് സർക്കാർ ബഡ്ജറ്റ് പ്ലാൻ ഫണ്ടിൽ നിന്നും നൽകുന്നു. ബാക്കി 75% തുക സർക്കാർ ഗ്യാരണ്ടി അടിസ്ഥാനത്തിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയായി എടുക്കുന്നു. പോലീസ് സ്റ്റേഷനുകൾക്കും ക്വാർട്ടേഴ്സുകൾക്കുമുള്ള കെട്ടിടങ്ങൾ കോർപ്പറേഷൻ പൂർത്തിയാക്കി. പോലീസ് വകുപ്പിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യാൻ കോർപ്പറേഷന് ഇപ്പോൾ കഴിയുന്നു.