സൈബർഡോം

സൈബർ സുരക്ഷയിൽ കേരള പോലീസിന്റെ മികവിന്റെ കേന്ദ്രമായി സൈബർഡോം നിലകൊള്ളുന്നു. സൈബർ സുരക്ഷയ്ക്കെതിരായ വർദ്ധിച്ചുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിന് വിവിധ പങ്കാളികളുടെ സഹകരണത്തോടെയുള്ള ഒരു പൊതു സ്വകാര്യ പങ്കാളിത്ത സംരംഭമാണിത്. ഉയർന്നുവരുന്ന സൈബർ ഭീഷണികളെ നേരിടുന്നതിനും സൈബർ ലോകത്തെ ഏറ്റവും പുതിയ മാറ്റങ്ങളും പുതുമകളും കേരള പോലീസിന്റെ നൈപുണ്യവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും ആധുനിക ലോകത്തിന്റെ ഡിജിറ്റൽ രംഗത്തെ ദീർഘകാല സുരക്ഷാ വെല്ലുവിളികളെ നേരിടാനും ഇത് വിഭാവനം ചെയ്യുന്നു. സൈബർ സുരക്ഷ വർദ്ധിപ്പിക്കുന്ന വിവരങ്ങളും വിഭവങ്ങളും സംയോജിപ്പിക്കാനും പങ്കിടാനും പൊതു-സ്വകാര്യ പങ്കാളികൾക്കുള്ള ഒരു സഹകരണ കേന്ദ്രമായി ഇത് വിഭാവനം ചെയ്യുന്നു.

സൈബർ സുരക്ഷ, സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ എന്നീ മേഖലകളിൽ പോലീസിനെ സഹായിക്കാൻ കഴിയുന്ന സാങ്കേതിക വിദഗ്ധരുടെയും  എത്തിക്കൽ ഹാക്കർമാരുടെയും സൈബർ പ്രൊഫഷണലുകളുടെയും ഒരു ഓൺലൈൻ ഓഫീസ് സൈബർഡോം വിഭാവനം ചെയ്യുന്നു. സൈബർഡോം വൊളന്റിയർമാർ&rdquo എന്ന് വിളിക്കപ്പെടുന്ന സൈബർ സുരക്ഷാ വിദഗ്ധർ, എത്തിക്കൽ ഹാക്കർമാർ, സൈബർ പ്രൊഫഷണലുകൾ എന്നിവരുടെ ഒരു ഗ്രൂപ്പാണിത്. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ സൂചിപ്പിക്കുന്നതും ഉയർത്തിക്കാട്ടുന്നതുമായ KID GLOVE  എന്ന പരിപാടി കേരള പോലീസ് നടത്തുകയുണ്ടായി. c0c0n കോൺഫറൻസ് എന്ന പേരിൽ ഒരു വാർഷിക അന്താരാഷ്ട്ര സൈബർ സുരക്ഷ കോൺഫെറൻസ് നടത്തുന്നു. കഴിഞ്ഞ ദശകത്തിൽ, ഇത് ജനപ്രീതി നേടുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല ലോകമെമ്പാടും നിന്നും സൈബർ സുരക്ഷാ വിദഗ്ധർ പങ്കെടുക്കുകയും ചെയ്തു.

കൂടുതൽ വിവരങ്ങൾക്കായി  cyberdome.kerala.gov.in സന്ദർശിക്കുക

Last updated on Monday 3rd of April 2023 PM