കേരള സായുധ സേന ഒന്നാം ബറ്റാലിയൻ

KAP I

                കെ എ പി ഒന്നാം ബറ്റാലിയൻ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. തൃപ്പൂണിത്തുറ മുൻസിപാലിറ്റിയിൽ നിന്നും വടക്ക് കിഴക്ക് മാറി നാല് കിലോമീറ്റർ അകലയായാണ് സ്ഥിതി ചെയ്യുന്നു. 1972 ൽ രൂപീകരിച്ച ഈ ബറ്റാലിയൻ, ക്രമസമാധാന പാലനം ജനക്കൂട്ട നിയന്ത്രണം, സംസ്ഥാനത്തിന് അകത്തും പുറത്തും സമൂദായിക പ്രശ്നങ്ങളുള്ള പ്രദേശങ്ങളിൽ ഇലക്ഷൻ ഡ്യൂട്ടികൾ മുതലായവ ഈ ബറ്റാലിയൻ തൻറെ ചുമതലകൾ നിർവഹിക്കുന്നു. സമൂഹത്തിൽ ക്രമസമാധാനപാലനത്തിന് പ്രാദേശിക പോലീസിനെ സഹായിക്കുന്നതിനാണ് ഈ ബറ്റാലിയൻ. ഈ ബറ്റാലിയൻറെ ഫീഡർ ജില്ല എറണാകുളമാണ്..

ഈ ബറ്റാലിയൻറെ ചീഫ്, കമാണ്ടൻറ് ആണ്. അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിൽ ഡെപ്യൂട്ടി കമാണ്ടൻറ് , അസ്സി. കമാണ്ടൻറ്മാരും അദ്ദേഹത്തെ സഹായിക്കുന്നു. വിവിധ ജില്ലകളിൽ പോലീസ് സേനയെ വിന്യസിക്കുന്നതിന് കേരളത്തിലെ സായുധബറ്റാലിയനുകളുടെ എ ഡി ജി പി അല്ലെങ്കിൽ ഡി ഐ ജി യുടെ ഉത്തരവ് ആവശ്യമാണ്.

ചരിത്രം

കെ എ പി ഒന്നാം ബറ്റാലിയൻ 17.11.1972 തീയതി ജി ഒ(എംഎസ്) GO (Ms) 175/72 Home dated 17/11/1972 സെൻട്രൽ റേഞ്ചിൽ തൃശ്ശൂർ ആസ്ഥാനമാക്കി ഇൻസ്പെക്ടർ ജനറലിൻറെ നിയന്ത്രണത്തിൽ കെ എ പി 1 നിയുക്തമാക്കി. കെ എ പി ഒന്നാം ബറ്റാലിയൻറെ ആദ്യ കമാണ്ടൻറ് ശ്രീ. ജി കെ മേനോൻ ആണ്.

01.07.2019 തീയതി ബറ്റാലിയൻറെ ആസ്ഥാനം തൃശ്ശൂരിൽ നിന്നും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലേക്ക് മാറ്റി. തൃപ്പൂണിത്തുറയിലെ എ ആർ ക്യാമ്പിൽ, ക്യാമ്പ് ഏരിയ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടില്ല. ഈ ബറ്റാലിയൻറെ ഒരു ഡിറ്റാച്ച്മെൻറ് ക്യാമ്പ് രണ്ട് കമ്പനികൾ അടങ്ങുന്ന കളമശ്ശേരിയിലെ എ ആർ ക്യാമ്പിലാണ് പ്രവർത്തിക്കുന്നത്. ഒരു കമ്പനി ഉൾപ്പെടുന്ന മറ്റൊരു ഡിറ്റാച്ച്മെൻറ് ക്യാമ്പ് പോത്താനിക്കാടിലാണ്. കമാണ്ടൻറ് , ഡെപ്യൂട്ടി കമാണ്ടൻറ് , അസ്സി. കമാണ്ടൻറ് (അഡ്ജ്യു), അസ്സി. കമാണ്ടൻറ് (ക്യു എം), അസ്സി. കമാണ്ടൻറ് (1 വിംഗ്), അസ്സി. കമാണ്ടൻറ് (2 വിംഗ്), ബറ്റാലിയൻറെ ഓഫീസ്, എ, ബി, ഇ, കമ്പനികൾ ഒഴികെയുള്ള എല്ലാ കമ്പനി കമാണ്ടർ ഓഫീസുകളും പുതിയ ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലും പരിസരത്തും പ്രവർത്തിക്കുന്നു. എ, ബി, ഇ കമ്പനികൾ പോത്താനിക്കാട് ഡിറ്റാച്ച്മെൻറ് ക്യാമ്പിലുമാണ് സ്ഥിതി ചെയ്യുന്നത്.

 

Last updated on Tuesday 21st of March 2023 PM