കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പോലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങൾ

 കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പോലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങൾ

സംസ്‌ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥ‌ാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നതിൻറെയും ഭാഗമായി വിവിധ യൂണിറ്റുകൾക്കായി വാങ്ങിയ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഫ്ളാഗ് ഓഫ് ചെയ്തു.

2024 വർഷത്തിലെ മികച്ച പൊലീസ് സ്‌റ്റേഷനുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരവും ഈ ചടങ്ങിൽ നൽകി. ആലപ്പുഴ ജില്ലയിലെ മുഹമ്മ പൊലീസ് ‌സ്റ്റേഷന് ഒന്നാം സ്‌ഥാനവും തൃശുർ റൂറലിലെ കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷന് രണ്ടാം സ്‌ഥാനവും കാസർഗോഡ് ജില്ലയിലെ ബേക്കൽ പൊലീസ് സ്‌റ്റേഷന് മൂന്നാം സ്ഥാനവുമാണ് ലഭിച്ചിരുന്നത്.

പുതുതായി വാങ്ങിയ 146 വാഹനങ്ങളാണ് സേനയുടെ ഭാഗമായത്. മഹീന്ദ്രയുടെ ബോലേറോ, സ്കോർപ്പിയോ, ഥാർ ഇനത്തിൽപ്പെട്ട വാഹനങ്ങൾ, ഫോർസിൻറെ ഗൂർഖ, ട്രാവെല്ലർ വാഹനങ്ങൾ, ഹീറോയുടെ എക്‌സ് പൾസ് മോട്ടോർ സൈക്കിളുകൾ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഇന്ന് ഫ്ളാഗ് ഓഫ് ചെയ്‌തത്.