പോലീസിന്‍റെ പുതിയ വാഹനങ്ങള്‍ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
വിവിധ പോലീസ് സ്‌റ്റേഷനുകൾക്കും ബറ്റാലിയനുകൾക്കുമായി വാങ്ങിയ 117 വാഹനങ്ങൾ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്‌തു.
പോലീസ് സ്റ്റേഷനുകൾക്കായി 55 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ, മലയോര മേഖലയിലെ പോലീസ് സ്‌റ്റേഷനുകൾക്കായി ഫോർവീൽ ഡ്രൈവുള്ള രണ്ട് മാരുതി ജിമ്നി വാഹനങ്ങൾ, ജില്ലകൾക്കായി രണ്ട് മീഡിയം ബസ്സുകൾ, ബറ്റാലിയനുകൾക്കായി മൂന്നു ഹെവി ബസുകൾ എന്നിവയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ഹോണ്ട് യൂണികോൺ വിഭാഗത്തിൽപ്പെട്ട 30 ഇരുചക്രവാഹനങ്ങളും ബജാജ് പൾസർ 125 വിഭാഗത്തിൽപ്പെട്ട 25 ഇരുചക്ര വാഹനങ്ങളും പുറത്തിറക്കി.
2023 -24 സാമ്പത്തികവർഷത്തിൽ 151 വാഹനങ്ങൾ വാങ്ങുന്നതിനായി 1203.63 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇവയിൽ 117 വാഹനങ്ങളാണ് പുറത്തിറക്കിയത്.
തിരുവനന്തപുരത്ത് പേരൂർക്കട എസ്.എ.പി ബറ്റാലിയനിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്‌ഖ് ദർവേഷ് സാഹിബ്, മറ്റു മുതിർന്ന പോലീസ് ഓഫീസർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.