ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജൂലൈ ഏഴ്, 15, 23 തീയതികളില്‍
പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശ്രീ അനില്‍ കാന്ത് ജൂലൈ ഏഴ്, 15, 23 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും.
കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജൂലൈ ഏഴിന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 14 ആണ്. എം.എസ്.പി, ആര്.ആര്.ആര്.എഫ്, ഐ.ആര്.ബി, എസ്.ഐ.എസ്.എഫ്, വനിത പോലീസ് എന്നീ ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജൂലൈ 15 നാണ് പരിഗണിക്കുന്നത്. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 18 ആണ്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍ എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജൂലൈ 23 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 25 ആണ്. പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
"SPC Talks
with Cops" എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.
ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജൂലൈ ഏഴ്, 15, 23 തീയതികളില്‍
പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശ്രീ അനില്‍ കാന്ത് ജൂലൈ ഏഴ്, 15, 23 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും.
കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജൂലൈ ഏഴിന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 14 ആണ്. എം.എസ്.പി, ആര്.ആര്.ആര്.എഫ്, ഐ.ആര്.ബി, എസ്.ഐ.എസ്.എഫ്, വനിത പോലീസ് എന്നീ ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജൂലൈ 15 നാണ് പരിഗണിക്കുന്നത്. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 18 ആണ്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍ എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജൂലൈ 23 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 25 ആണ്. പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
"SPC Talks with Cops" എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.