കേരളത്തിലെ ഏറ്റവും വലിയ നാര്‍ക്കോ ഹണ്ടായി ഓപ്പറേഷന് തൂഫാന് മാറിക്കഴിഞ്ഞതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷന് തൂഫാന്റെ കീഴില്‍ څതൂഫാന് തദ്ദേശം' പദ്ധതിയുടെ മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള സംസ്ഥാനതല പരിശീലന പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശത്തുപോലും മികച്ച പിന്തുണ തൂഫാന് ലഭിക്കുന്നുണ്ട്. തൂഫാന്റെ അടുത്ത ഘട്ടമായ തൂഫാന് കെയറിന് ബ്ളോക്ക്, പഞ്ചായത്ത്, വാര്‍ഡ് തലത്തിലുള്ളവരുടെ സഹായം ആവശ്യമാണ്. ജനകീയ പ്രതിരോധം ശക്തിപ്പെടുത്താന്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. ലഹരിയുടെ ഭവിഷ്യത്തുക്കളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് മാസ്റ്റര്‍ പരിശീലകരുടെ ഉത്തരവാദിത്തമെന്നും മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അധ്യക്ഷത വഹിച്ചു. ഭാവി തലമുറയെ രക്ഷിക്കാനുള്ള പോരാട്ടമാണ് ഓപ്പറേഷന് തൂഫാന്. സമീപകാലത്ത് നടന്നിട്ടുള്ള ഏറ്റവും സമ്മോഹനമായ മുന്നേറ്റമാണിത് എന്ന് പറഞ്ഞ മന്ത്രി കെ.എം ഷാജി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ലഹരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും വ്യക്തമാക്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലേക്ക് എത്തിക്കുന്നതിനും പ്രാദേശിക തലത്തില്‍ ശക്തമായ പ്രതിരോധ സംവിധാനം രൂപപ്പെടുത്തുന്നതിനും മാസ്റ്റര്‍ പരിശീലകരെ സജ്ജരാക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങളെയും പൊലീസിനെയും ഏകോപിപ്പിച്ച് ജനപങ്കാളിത്തത്തോടെയുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് പദ്ധതി സഹായകമാകും. പൊലീസില്‍ നിന്ന് 70 ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 80 ഉദ്യോഗസ്ഥരുമാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.
സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണ മേഖല പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ പി. പ്രകാശ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഓപ്പറേഷന് തൂഫാന് നോഡല്‍ ഓഫീസറും ഉത്തരമേഖലാ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറലുമായ പുട്ട വിമലാദിത്യ സ്വാഗതവും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും ഓപ്പറേഷന് തൂഫാന് അസിസ്റ്റന്റ് നോഡല്‍ ഓഫീസറുമായ ഷഹന്‍ഷ കെ എസ് നന്ദിയും അറിയിച്ചു.
ഓപ്പറേഷന് തൂഫാന്-