എണ്‍പതാമത് സ്വാതന്ത്ര്യദിനം പോലീസ് ആസ്ഥാനത്തു സമുചിതമായി ആഘോഷിച്ചു
എണ്‍പതാമത് സ്വാതന്ത്ര്യദിനം പോലീസ് ആസ്ഥാനത്തു സമുചിതമായി ആഘോഷിച്ചു. പോലീസ് ആസ്ഥാനത്തെ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ധീരസ്മൃതി ഭൂമിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സേനാംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി. അതിനുശേഷം ആസ്ഥാനത്തെ പോലീസ് സേനാംഗങ്ങളെയും ജീവനക്കാരെയും അഭിസംബോധന ചെയ്തു സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജാതി മത ചിന്തകള്‍ക്ക് അതീതമായി രാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഹര്‍ഷിത അട്ടല്ലൂരി ഓര്‍മിപ്പിച്ചു. പോലീസ് ഓര്‍ക്കസ്ട്ര ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ചടങ്ങില്‍ പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.