2022-ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സമ്മാനിച്ചു.

 Hon'ble Chief Minister, Shri. Pinarayi Vijayan, presented the Chief Minister's Trophy for the Best Police Station in 2022 to Perinthalmanna Police Station of Malappuram District.

സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള 2022 ലെ മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ. പ്രേംജിത്തും സംഘവും അവാർഡ് ഏറ്റുവാങ്ങി.

കണ്ണൂർ സിറ്റിയിലെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനാണ് രണ്ടാമത്തെ മികച്ച സ്റ്റേഷൻ. മൂന്നാമത്തെ മികച്ച സ്റ്റേഷനായി തിരുവനന്തപുരം റൂറലിലെ വിതുര പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടു.

ക്രമസമാധാനവിഭാഗം എഡിജിപി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് സ്റ്റേഷനുകൾ വിലയിരുത്തി അവാർഡ് നിർണയിച്ചത്.