ഫിക്കി സ്മാര്‍ട്ട് പോലീസിംഗ് : കേരളാ പോലീസിന് അഞ്ച് അവാര്‍ഡ്
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) നല്‍കുന്ന 2021 ലെ സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് കേരള പോലീസിന്‍റെ അഞ്ച് വിഭാഗങ്ങള്‍ക്ക് ലഭിച്ചു. സ്പെഷ്യല്‍ ജൂറി അവാര്‍ഡും കേരള പോലീസിനാണ്. ന്യൂഡെല്‍ഹില്‍ നടന്ന ചടങ്ങില്‍ ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി രാജ്പാല്‍ മീണ പുരസ്കാരങ്ങള്‍ സ്വീകരിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഭാഗത്തില്‍ ചിരി എന്ന ഓണ്‍ലൈന്‍ ഹെല്‍പ് ലൈന്‍ പദ്ധതിയ്ക്കാണ് സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് ലഭിച്ചത്. മാനസികസംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സലിംഗ് നല്‍കുന്ന പദ്ധതിയാണ് ചിരി. കോവിഡ് കാലത്ത് നിരവധി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിംഗിലൂടെ ആശ്വാസം പകരാന്‍ ഈ പദ്ധതി മുഖേന കഴിഞ്ഞു.
കമ്മ്യൂണിറ്റി പോലീസിംഗ് വിഭാഗത്തില്‍ കേരളാ പോലീസ് അസിസ്റ്റന്‍റ് എന്ന ചാറ്റ് ബോട്ട് സര്‍വ്വീസും ദുരന്ത മേഖലകളിലെ അടിയന്തര ഇടപെടല്‍ വിഭാഗത്തില്‍ ഇതിനായി പ്രത്യേകം രൂപീകരിച്ച ഡിസാസ്റ്റര്‍ ആന്‍റ് എമര്‍ജന്‍സി റെസ്പോണ്‍സ് സംവിധാനവും പരിശീലന വിഭാഗത്തില്‍ മൈന്‍ഡ്ഫുള്‍ ലൈഫ് മാനേജ്മെന്‍റും മറ്റ് പോലീസ് സംരംഭങ്ങള്‍ പരിഗണിച്ചതില്‍ സെന്‍റര്‍ ഫോര്‍ എംപ്ലോയി എന്‍ഹാന്‍സ്മെന്‍റ് ആന്‍റ് ഡെവലപ്മെന്‍റും അവാര്‍ഡിന് അര്‍ഹമായി.
കേരള പോലീസിന്‍റെ വിവിധ മേഖലകളിലെ ആശയനിര്‍വ്വഹണ നേട്ടങ്ങള്‍ കണക്കിലെടുത്ത് സ്മാര്‍ട്ട് ഇന്നൊവേറ്റീവ് പോലീസിംഗ് എന്ന വിഭാഗത്തില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡും കേരളാ പോലീസിന് ലഭിച്ചു.