അരുവിക്കര സബ് ഇന്‍സ്പെക്ടര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശസ്തിപത്രം

 State Police Chief presents appreciation certificate to  Aruvikkara Sub-Inspector

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചുകയറിയ ആളെ മര്‍ദ്ദനത്തില്‍നിന്ന് രക്ഷിച്ച അരുവിക്കര  സബ് ഇന്‍സ്പെക്ടര്‍ കിരണ്‍ ശ്യാമിന് സംസ്ഥാന പോലീസ് മേധാവി ശ്രീ. അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു. 

   തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കിരണ്‍ ശ്യാമിനെ സംസ്ഥാന പോലീസ് മേധാവി അനുമോദിച്ചത്. എഡിജിപി ശ്രീ. മനോജ് എബ്രഹാം, ദക്ഷിണമേഖല ഐജി ശ്രീ. പി പ്രകാശ്, തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് എന്നിവരും മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.