ജനമൈത്രി പോലീസ് ഡയറക്ടറേറ്റ്, സോഷ്യല്‍ പോലീസിങ് വിഭാഗം എന്നിവയ്ക്കായി തിരുവനന്തപുരത്ത് നിര്‍മ്മിച്ച മന്ദിരത്തിൻറെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

 Chief Minister  Inaugurates the building constructed in Thiruvananthapuram for Janmaithri Police Directorate and Social Policing Department.

ജനമൈത്രി പോലീസ് ഡയറക്ടറേറ്റ്, സോഷ്യല്‍ പോലീസിങ് വിഭാഗം എന്നിവയ്ക്കായി തിരുവനന്തപുരത്ത് നിര്‍മ്മിച്ച മന്ദിരത്തിൻറെ ഉദ്ഘാടനം   മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 

     പോലീസിന്‍െറ പ്രധാന പദ്ധതികളായ ജനമൈത്രി പോലീസ്, സോഷ്യല്‍ പോലീസിങ് വിഭാഗം എന്നിവയ്ക്കായി നാലുനിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയാണ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. നൂതന സാങ്കേതിക സംവിധാനങ്ങളോടുകൂടിയ കോണ്‍ഫറന്‍സ് ഹാളുകള്‍, ഓഫീസ് റൂമുകള്‍ എന്നിവ മന്ദിരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ ഓഫീസും പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടിനെതിര്‍വശത്തുള്ള ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. 

      മിനി കോണ്‍ഫറന്‍സ് റൂമുകള്‍ കൂടാതെ മുകള്‍ നിലയില്‍ 100 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.