പോലീസ് ആസ്ഥാനത്തെ മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംസ്ഥാന പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു

 Malayalam Day celebration and Official language week celebration at Police Headquarters  Inaugurated by the State Police Chief

പോലീസ് ആസ്ഥാനത്തെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും  സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘാടനം ചെയ്തു. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കവി വിനോദ് വൈശാഖി മുഖ്യാതിഥി ആയി. ഭരണഭാഷാ വാരാഘോഷമായി ആചരിക്കുന്ന നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ ജീവനക്കാര്‍ക്കായി മലയാളത്തില്‍ ഉപന്യാസം, കഥ, കവിത രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും.

എ.ഡി.ജി.പി മാരായ കെ.പത്മകുമാര്‍, ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മുതിര്‍ന്ന  പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.