ഡി.ജി.പി സുദേഷ് കുമാറിന് കേരള പോലീസ് യാത്രയയപ്പ് നല്‍കി

 From the Farewell  Parade  DGP Sudhesh Kumar IPS

ഇന്ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ഡി.ജി.പി സുദേഷ് കുമാറിന് കേരളാ പോലീസ് യാത്രയയപ്പ് നല്‍കി. 

     തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന യാത്രയയപ്പ് പരേഡില്‍  അദ്ദേഹം സേനയുടെ  അഭിവാദ്യം സ്വീകരിച്ചു. 1987 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ സുദേഷ് കുമാര്‍ 35 വര്‍ഷത്തെ സേവനത്തിനിടെയുള്ള വിവിധ പോലീസ് യൂണിറ്റുകളിലെ അനുഭവങ്ങള്‍ തന്‍റെ പ്രസംഗത്തില്‍ സ്മരിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജയില്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. 

          രാവിലെ നടന്ന പരേഡില്‍ സേനാംഗങ്ങള്‍ ആറ് പ്ലട്ടൂണുകളിലായി അണിനിരന്നു. കേരളാ ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്‍ ഡെപ്യൂട്ടി കമാണ്ടന്‍റ് അജി ചാള്‍സ് പരേഡിനെ നയിച്ചു. കേരളാ ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്‍ അസിസ്റ്റന്‍റ് കമാണ്ടന്‍റ് ഷിയാസ്.എസ് ആയിരുന്നു സെക്കന്‍റ് ഇന്‍ കമാന്‍ഡര്‍. സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍െറ ഫെയ്സ് ബുക്ക് പേജില്‍ പരിപാടി തത്സമയം സംപ്രേഷണം ചെയ്തിരുന്നു.