ഇരുപത് പോലീസ് ജില്ലകള്‍ക്കും പുതിയ വെബ്സൈറ്റ് നിലവില്‍ വന്നു

 State Police Chief launched New Websites for all Police Districts

സംസ്ഥാനത്തെ 20 പോലീസ് ജില്ലകള്‍ക്കും പ്രത്യേകം വെബ്സൈറ്റുകള്‍ നിലവില്‍ വന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കിയ വെബ്സൈറ്റുകള്‍ സംസ്ഥാന പോലീസ് മേധാവി ശ്രീ അനില്‍കാന്ത് ഐ പി എസ് നാടിന് സമര്‍പ്പിച്ചു.

               നിലവിലെ ജില്ലാതല വെബ്സൈറ്റുകള്‍ സാങ്കേതികവിദ്യയിലും ഉളളടക്കത്തിലും മാറ്റം വരുത്തി പൂര്‍ണ്ണമായും സന്ദര്‍ശക സൗഹൃദവും ആകര്‍ഷകവുമായാണ് നവീകരിച്ചിരിക്കുന്നത്. വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  കേരളത്തിലെ എല്ലാ പോലീസ് ഓഫീസുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ യഥാസമയം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിന് ആവശ്യമായ സംവിധാനം വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

               പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിലവിലെ യൂസര്‍നെയിമും പാസ്വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യാം. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ആണ് പുതിയ വെബ്സൈറ്റ് നിര്‍മ്മിച്ച് പരിപാലിക്കുന്നത്. വെബ്സൈറ്റില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുളള പരിശീലനം എല്ലാ ജില്ലാ ആസ്ഥാനത്തെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.