പോലീസ് ആസ്ഥാനത്ത് ഡി.ജി.പി വൃക്ഷത്തെ നട്ടു

 State Police Chief plants sapling at Police Headquarters

പ്രകൃതിസംരക്ഷണത്തിനായി സ്വയംപുനരര്‍പ്പണം ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ശ്രീ അനില്‍ കാന്ത് ആഹ്വാനം ചെയ്തു. നന്‍മരം ഗ്ലോബല്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതിദിനാഘോഷം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതിസംരക്ഷണത്തിനായി പ്ലാസ്റ്റികിന്‍റെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പരിസ്ഥിതിസംരക്ഷണത്തിനായി എല്ലാവരും തങ്ങളാല്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം പോലീസ് ആസ്ഥാനത്ത് വൃക്ഷത്തെ നട്ടു.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, നന്‍മരം ഗ്ലോബല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.