എന്‍റെ കേരളം പ്രദര്‍ശനം: ഏറ്റവും മികച്ച രണ്ടാമത്തെ സ്റ്റാളിനുള്ള പുരസ്കാരം കേരള പോലീസിന്

 ‘Ente Keralam’ Expo: Kerala Police Pavilion declared runner up in Best Stall Category

സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന എന്‍റെ കേരളം പ്രദര്‍ശനത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്റ്റാളിനുള്ള പുരസ്കാരം കേരള പോലീസിന് ലഭിച്ചു. സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാറിന്‍റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം മന്ത്രി ശ്രീ വി.ശിവന്‍കുട്ടിയില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങി.

ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡ്, പോലീസിന്‍റെ തോക്കുകളും  വെടിക്കോപ്പുകളും,  ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി, സൈബര്‍ ഡോം & ഡ്രോണ്‍ ഫോറന്‍സിക് ലബോറട്ടറി, പോലീസ് മൊബൈല്‍ ആപ്പ്, പോലീസിന്‍റെ ആധുനിക വാഹനങ്ങള്‍, വനിതാ സ്വയംപ്രതിരോധ സംവിധാനം എന്നിവയാണ് പോലീസിന്‍റെ പവലിയനില്‍ പരിചയപ്പെടുത്തിയിരുന്നത്. പോലീസിന്‍റെ യന്ത്രമനുഷ്യന്‍, വയര്‍ലെസ് സംവിധാനങ്ങള്‍, വനിതാ സ്വയം പ്രതിരോധ പരിപാടി, പോലീസ് നായ്ക്കളുടെ പ്രദര്‍ശനം എന്നിവ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു.

സര്‍ക്കാരിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് 13 ജില്ലകളില്‍ നടത്തിയ പ്രദര്‍ശനത്തില്‍ അഞ്ചു ജില്ലകളില്‍ ഒന്നാം സ്ഥാനവും മൂന്നു ജില്ലകളില്‍ രണ്ടാം സ്ഥാനവും പോലീസിന് ലഭിച്ചു.