46 പോലീസ് സ്റ്റേഷനുകള്‍ക്ക് ആധുനിക ജീപ്പ്

 Modern Vehicle for 46 Police Stations

 ദുര്‍ഘട പ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നതിന് സഹായകരമായ  46 പുതിയ പൊലീസ് ജീപ്പുകള്‍ വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറി. ഫോഴ്സ് കമ്പനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന  വാഹനങ്ങള്‍ ആണ് വിവിധ സ്റ്റേഷനുകള്‍ക്ക് ലഭ്യമാക്കിയത്. പോലീസ് ആസ്ഥാനത്തെ എഡിജിപി ശ്രീ. മനോജ് എബ്രഹാം ഐ പി എസ് കമ്പനി പ്രതിനിധികളില്‍നിന്ന്  വാഹനങ്ങള്‍ ഏറ്റുവാങ്ങി.

   നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകള്‍ക്കാണ്  വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണപദ്ധതി എന്നിവപ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില.