ശ്രീ. അനിൽ കാന്ത് ഐ .പി .എസ് സംസ്ഥാന പോലീസ് മേധാവി ആയി ചുമതലയേറ്റു

 Shri. Anil kant IPS takes charge from Shri. Loknath Behera IPS as  State Police Chief

സംസ്ഥാന പോലീസ് മേധാവി ആയി ശ്രീ അനിൽ കാന്ത് ഐ.പി.എസ്  ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നിലവിലെ പോലീസ് മേധാവി ശ്രീ ലോക്നാഥ് ബെഹ്റ ഐ.പി.എസ് പുതിയ മേധാവിക്ക് അധികാരദണ്ഡ് കൈമാറിമുതിർന്ന പോലീസ് ഓഫീസർമാർ ചടങ്ങിൽ പങ്കെടുത്തു.

      വൈകിട്ട് അഞ്ച് മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ ശ്രീ അനിൽ കാന്ത് ഐ.പി.എസ് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം ധീരസ്‌മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിൽ എത്തിയത്. സ്ഥാനമൊഴിയുന്ന ഡിജിപി ശ്രീ ലോക്നാഥ് ബെഹ്റ ഐ.പി.എസ് പുതിയ മേധാവിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ചുമതലകൾ ഔദ്യോഗികമായി കൈമാറിയ ശേഷം ഡിജിപി ശ്രീ ലോക്നാഥ് ബെഹ്റ ഐ.പി.എസ് സഹപ്രവർത്തകരോട് യാത്ര പറഞ്ഞു. ആചാരപരമായ രീതിയിൽ ഡിജിപിയുടെ വാഹനം കയർ കെട്ടിവലിച്ച് ഗേറ്റിൽ എത്തിച്ചാണ്അദ്ദേഹത്തെ പോലീസ് ഉദ്യോഗസ്ഥർ യാത്രയാക്കിയത്സ്ഥാനമൊഴിയുന്ന ഡിജിപി നേരത്തെ ധീരസ്‌മൃതിഭൂമിയിലെത്തി പുഷ്പചക്രം അർപ്പിച്ചു. പോലീസ് ആസ്ഥാനത്തെ ജീവനക്കാരും ഓഫീസർമാരും ചടങ്ങുകളിൽ പങ്കെടുത്തു.

 1988 ബാച്ചിലെ ഐപിഎസ് ഓഫീസറായ ശ്രീ അനിൽ കാന്ത് റോഡ് സുരക്ഷാ കമ്മീഷണർ സ്ഥാനത്തു നിന്നാണ് സംസ്ഥാന പോലീസ് മേധാവി പദവിയിലെത്തിയത്. കേരള കേഡറിൽ എഎസ്പി ആയി വയനാട് സർവീസ് ആരംഭിച്ച ഇദ്ദേഹം തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്പി ആയി പ്രവർത്തിച്ചു. തുടർന്ന് ന്യൂ ഡൽഹിഷില്ലോങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി.  മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈം ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പി ആയും പ്രവർത്തിച്ചു. സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് എന്നിവിടങ്ങളിൽ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്തു അഡിഷണൽ എക്‌സൈസ് കമ്മിഷണർ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ  എ.ഡി.ജി.പി ആയും പ്രവർത്തിച്ചു. ഫയർഫോഴ്സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പോലീസ്‌ ആസ്ഥാനം, സൗത്ത് സോൺ, ക്രൈം ബ്രാഞ്ച് എന്നിവിടങ്ങളിൽ എ.ഡി.ജി.പി ആയും ജോലി നോക്കി.      ജയിൽ മേധാവി, വിജിലെൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തലവൻ, ഗതാഗത  കമ്മിഷണർ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

വിശിഷ്ടസേവനത്തിനും സ്തുത്യർഹസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. 64 )മത് ഓൾ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ൽ  ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.