Hi-tech Lab for CCTNS

 Hi-tech Lab for CCTNS

കേരളാ പോലീസില്‍ CCTNS ആപ്ലിക്കേഷന്‍ പൂര്‍ണ്ണതോതില്‍  നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ വേണ്ടി  “ഇൻ‌സൈറ്റ്” എന്ന പേരിൽ ഒരു ഹൈടെക് ലാബ് തയ്യാറാക്കിയിട്ടുണ്ട്. ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി 2020 ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ 11.30 ന് ലാബ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഈ ലാബ് CCTNS ആപ്ലിക്കേഷന്‍ പരിശീലനത്തിനായി സമർപ്പിക്കും. പരിശീലനം നൽകുന്നതിന് ലഭ്യമായതില്‍ ഏറ്റവും പുതിയ ഉപകരണങ്ങൾ ഉപയോഗിച്ച് വിവിധ സോഫ്റ്റ്വെയർ മൊഡ്യൂളുകളിൽ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ കഴിയും വിധം ആണ് ലാബ് തയ്യാറാക്കിയിട്ടുള്ളത്