കമ്മ്യൂണിറ്റി പൊലീസിങ് സെമിനാർ

കേരളാ പോലീസ് ജനുവരി 27 ,28 തീയതികളിലായി സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി പൊലീസിങ് ദേശീയ സെമിനാറിന്റെ ലോഗോ സംസ്ഥാന പോലീസ് മേധാവി പ്രകാശനം ചെയ്തു .ട്രാൻസ്‌പോർട് കമ്മിഷണർ എ .ഡി .ജി .പി മാർ മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

രാജ്യത്തെ കമ്മ്യൂണിറ്റി പൊലീസിങ് പദ്ധതികൾക്കു കൂടുതൽ ദിശാബോധം പകരുന്നതിനും ഏറ്റവും മികച്ച കമ്മ്യൂണിറ്റി പൊലീസിങ് പദ്ധതിയെന്നു സാർവദേശീയ അംഗീകാരം ലഭിച്ച കേരളത്തിലെ ജനമൈത്രി പദ്ധതി കൂടുതൽ ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ദേശീയ സെമിനാര് സംഘടിപ്പിക്കുന്നത് .കോവളം ലീലാ ഹോട്ടലിൽ ജനുവരി 27 ,28 തീയതികളിയായ് നടക്കുന്ന സെമിനാറിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധർ , ഉന്നത പോലീസ് ഉദ്യോഗസ്ഥർ ,അക്കാഡമിക് വിദഗ്ദ്ധർ ,ശാസ്ത്രജ്ഞർ ,സാമൂഹിക ശാസ്ത്രജ്ഞർ ,ഗവേഷകർ ,നിയമ വിദഗ്ദ്ധർ ,സന്നദ്ധ സംഘടനാ പ്രവർത്തകർ ,മാധ്യമ പ്രവർത്തകർ തുടങ്ങിയവർ വിവിധ സെഷനുകളിലായി പങ്കെടുക്കും

മനുഷ്യ കടത്തു തടയുന്നതിന് കമ്മ്യൂണിറ്റി പൊലീസിങ് ,കമ്മ്യൂണിറ്റി പോലീസിങ്ങും ആഭ്യന്തര സുരക്ഷയും ,കമ്മ്യൂണിറ്റി പൊലീസിങിൽ വേണ്ട മാറ്റങ്ങൾ ,സാങ്കേതിക വിദ്യ കമ്മ്യൂണിറ്റി പോലീസിങ്ങിന് തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിലായി ചർച്ച ചെയ്യും